മംഗളൂരു: (truevisionnews.com) ട്രെയിൻ യാത്രയ്ക്കിടെ സ്വർണാഭരണ മോഷണം പോയതായി പരാതി.യാത്രക്കാരൻ ബാഗിൽ സൂക്ഷിച്ച 63 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയതായി പരാതി ലഭിച്ചത് .
ജി.എസ്.ടി മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എസ്-മൂന്ന് കോച്ചിൽ ഈ മാസം 15ന് യാത്ര പുറപ്പെട്ട മുംബൈ സ്വദേശി അവിനാഷും കുടുംബവുമാണ് കവർച്ചക്കിരയായത്.
വസ്ത്രങ്ങളും ആഭരണങ്ങളും അടങ്ങിയ നാല് ബാഗുകൾ സീറ്റിനടിയിൽ വെച്ചാണ് യാത്ര ചെയ്തിരുന്നത്.16ന് ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിഞ്ഞതെന്ന് മണിപ്പാൽ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഫനവേൽ കൻകവാലി സ്റ്റേഷനുകൾക്കിടയിലാവാം കവർച്ച നടന്നതെന്നാണ് കരുതുന്നത്.
#jwellery #teft #train #travel #gold