#death | മുയലിന്റെ കടിയേറ്റ് പ്രതിരോധ വാക്സിനെടുത്തു; ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു

#death | മുയലിന്റെ കടിയേറ്റ് പ്രതിരോധ വാക്സിനെടുത്തു; ശരീരം തളർന്ന് കിടപ്പിലായ വീട്ടമ്മ മരിച്ചു
Nov 19, 2024 08:05 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു.

തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്.

മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളർന്ന് കിടപ്പിലാവുകയായിരുന്നു.

ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തിൽ എലിവിഷം കഴിച്ച് മരണപ്പെട്ടിരുന്നു.

ഒക്ടോബർ 21 നാണ് ശാന്തമ്മയ്‌ക്ക് വീട്ടിലെ വളർത്തു മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയൽ കടിച്ചത്. ഇതിനെത്തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

എന്നാൽ ആലപ്പുഴ മെഡി. മെഡി. കോളജാശുപത്രിയിൽ ആൻ്റി റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ഇവരുടെ ശരീരം തളർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

വാക്സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തമ്മയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ആശുപത്രി വിട്ട് വീട്ടിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ മകൾ സോണി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.





#Rabbit #bite #vaccine #housewife #died #bed #due #exhaustion

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

Nov 22, 2024 05:24 PM

#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

രണ്ട് വർഷത്തോളമായി പൈങ്കുളം നാരായണ ചക്യാർക്ക് കീഴിൽ പരിശീലനം...

Read More >>
#CPI | സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

Nov 22, 2024 04:59 PM

#CPI | സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

മാടായി പഞ്ചായത്ത്‌ ആറാം വാർഡിലേക്ക് ആണ് ഉപതെരെഞ്ഞെടുപ്പ്...

Read More >>
#accident |    മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

Nov 22, 2024 04:44 PM

#accident | മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു....

Read More >>
#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം

Nov 22, 2024 04:19 PM

#KozhikodeRevenueDistrictKalolsavam2024 | പുരാണങ്ങൾ മാത്രമല്ല പുസ്തകങ്ങളും; സംഘ നൃത്തവേദിയിൽ പുതു പരീക്ഷണങ്ങൾ ശ്രദ്ധേയം

സർഗാത്മകത പൂക്കുന്ന സാമൂതിരിയുടെ മണ്ണിലെ കലാപ്രതിഭകൾ കലയുടെ നടന വിസ്മയം തീർക്കുമ്പോൾ കലാസ്വാദകരും...

Read More >>
Top Stories