(truevisionnews.com) നരേന്ദ്ര മോദി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലേറിയാല്‍ ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പഴയ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് കേരളഘടകം.
ഇനി 12 മണിക്കൂർ ശേഷിക്കുന്നു, മോദിജിയെ വിശ്വസിക്കുന്നെങ്കിൽ അർധരാത്രി വരെ ഉറങ്ങരുത്, കോൺഗ്രസ് കേരള എക്സിൽ കുറിച്ചു.
പാക് അധീന കശ്മീര്‍ സംരക്ഷിക്കാന്‍ പാകിസ്താനാകില്ല എന്നായിരുന്നു അന്ന് യോഗി പറഞ്ഞത്. പ്രധാനമന്ത്രി മോദി അധികാരമേറ്റ് ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും യോഗി അവകാശപ്പെട്ടിരുന്നു.
മേയ് 18-ന് മഹാരാഷ്ട്രയിലെ പാൽഘറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. യോഗിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇന്നേക്ക് ആറ് മാസം കഴിഞ്ഞതിനാലാണ് കോൺഗ്രസിന്റെ പരിഹാസം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
#you #believe #Modi #don't #sleep #12 #hours #anymore #Congress #ridiculed #Yogi's #statement