#complaint | മെഡിക്കൽ കോളേജിൽ പ്രഫസർ വിദ്യാർഥിയെ ബാർബർ ഷോപ്പിലെത്തിച്ച് തല മൊട്ടയടിപ്പിച്ചു

#complaint | മെഡിക്കൽ കോളേജിൽ പ്രഫസർ വിദ്യാർഥിയെ ബാർബർ ഷോപ്പിലെത്തിച്ച് തല മൊട്ടയടിപ്പിച്ചു
Nov 18, 2024 12:06 PM | By Susmitha Surendran

ഹൈദരാബാദ്:(truevisionnews.com) തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഗവൺമെ​ന്‍റ് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റി അംഗം ഒരു ജൂനിയർ വിദ്യാർഥിയെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി നിർബന്ധിച്ച് തല മൊട്ടയടിപ്പിച്ചതായി പരാതി.

നവംബർ 12 ന് നടന്ന സംഭവത്തെ ഗൗരവമായി കണ്ട് തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.

വലിയ വിമർശനമുയർന്നതിനെ തുടർന്ന് ബി.എൻ.എസ്, എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമം, റാഗിംഗ് വിരുദ്ധ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്.

എന്നാൽ, ഇത് റാഗിംഗ് അല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചില സീനിയർമാർ ഒന്നാംവർഷ വിദ്യാർഥിയോട് ‘ചൈനീസ് ​ ഹെയർസ്റ്റൈൽ’ ഒരു മെഡിക്കൽ കോളേജ് വിദ്യാർഥിക്ക് യോജിക്കുന്നതല്ലെന്ന് പറയുകയും അത് ട്രിം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

അതേത്തുടർന്ന് മുടി മുറിച്ച വിദ്യാർഥിയെ അതേ ഹോസ്റ്റലിൽ താമസിക്കുന്ന അസിസ്റ്റന്‍റ് പ്രഫസറും റാഗിംഗ് വിരുദ്ധ സമിതിയുടെ ഇൻ-ചാർജുമായ മെഡിക്കൽ ഓഫിസർ ‘ഇത് വിചിത്രമായി തോന്നുന്നു’ എന്ന് പറഞ്ഞ് അവനെ ഒരു സലൂണിലേക്ക് കൊണ്ടുപോയി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഷയം പ്രിൻസിപ്പലി​ന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച മെഡിക്കൽ ഓഫിസറെ ഹോസ്റ്റലി​ന്‍റെ ചുമതലയിൽനിന്ന് മാറ്റാൻ ഉത്തരവിടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

അസിസ്റ്റന്‍റ് പ്രഫസറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവൃത്തി നല്ലതല്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, അധ്യാപകർ പറയുന്നതനുസരിച്ച് അങ്ങനെ ചെയ്യുക അദ്ദേഹത്തി​ന്‍റെ ഉദ്ദേശ്യമായിരുന്നില്ലെന്നും മറിച്ച് വിദ്യാർഥിയെ അച്ചടക്കം പാലിക്കാൻ പ്രേരിപ്പിക്കുക മാത്രമാണെന്നുമാണ്.


#medical #college #professor #took #student #barber #shop #shaved #his #head

Next TV

Related Stories
#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

Nov 18, 2024 05:17 PM

#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം...

Read More >>
#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

Nov 18, 2024 04:02 PM

#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ്പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ്...

Read More >>
#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു,  വയോധികന് ദാരുണാന്ത്യം

Nov 18, 2024 03:51 PM

#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തെ പിറ്റേ ദിവസം രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു ചെന്ന അയൽക്കാരാണ് മരിച്ച നിലയിൽ...

Read More >>
#attack |  ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

Nov 18, 2024 02:06 PM

#attack | ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട്...

Read More >>
#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

Nov 18, 2024 01:55 PM

#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് ഹുസൈൻ ബേലാപ്പുവിൽ ബൈക്കിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ പ്രജ്വൽ ഷെട്ടി ഓടിച്ച എസ്.യു.വി കാർ ഇടിച്ച്...

Read More >>
Top Stories