#indianfootball ഇടവേളയ്ക്ക് ശേഷം ജിങ്കാൻ കളത്തിൽ; ഈ ​വർഷത്തെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ ഇന്ന് മലേഷ്യക്കെതിരെ

#indianfootball ഇടവേളയ്ക്ക് ശേഷം ജിങ്കാൻ കളത്തിൽ;  ഈ ​വർഷത്തെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ ഇന്ന് മലേഷ്യക്കെതിരെ
Nov 18, 2024 12:03 PM | By akhilap

ഹൈ​ദ​രാ​ബാ​ദ്: (truevisionnews.com) ഈ ​വർഷത്തെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ ഇന്ന് മലേഷ്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങുകയാണ്.ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​നെ സം​ബ​ന്ധി​ച്ച് ഓ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത വ​ർ​ഷ​മായിരുന്നു ഇത്.ഒട്ടും തന്നെ ഉയർന്ന ഫോമിലേക്ക് വരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.മാത്രമല്ല കളിച്ച പത്തു മത്സരങ്ങളിലും ഇന്ത്യക്കു ജയിക്കാനും കഴിഞ്ഞിട്ടിലായിരുന്നു.

പു​തി​യ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സി​ന് കീ​ഴി​ൽ ഇ​ന്ത്യ ക​ളി​ക്കു​ന്ന നാ​ലാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്.ഇ​ന്റ​ർ കോ​ണ്ടി​ന​ന്റ​ൽ ക​പ്പി​ൽ സി​റി​യ​യോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി കി​രീ​ടം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ വി​യ​റ്റ്നാ​മി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​രം സ​മ​നി​ല​യി​ലാ​യിരുന്നു.

സു​നി​ൽ ഛേത്രി​ വിരമിച്ചതിനു ശേഷം ഇതുവരെയും ആ വി​ട​വ് നി​ക​ത്താ​ൻ ഇ​നി​യും ഇ​ന്ത്യ​ക്കാ​യി​ട്ടി​ല്ല. പ്രതിരോധ താരം സ​ന്ദേ​ശ് ജി​ങ്കാ​ൻ പ​ത്ത് മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​ത് ഇന്ത്യൻ ടീമിന് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ജി​ങ്കാ​ന് കൂ​ട്ടാ​യി പ്രതിരോധനിരയിൽ അ​ൻ​വ​ർ അ​ലി​യും രാ​ഹു​ൽ ഭേ​കെ​യു​മി​റ​ങ്ങും.

ലെ​ഫ്റ്റ് ബാ​ക്ക് ജ​യ് ഗു​പ്ത​യും ടീ​മി​നൊ​പ്പം ചേർന്നിട്ടുണ്ട്. മു​ന്നേ​റ്റ​നി​ര​യി​ൽ​നി​ന്ന് വി​ക്രം​പ്ര​താ​പ് സി​ങ്ങും മ​ധ്യ​നി​ര​യി​ൽ​നി​ന്ന് അ​നി​രു​ദ്ധ് ഥാ​പ്പ​യും പ്ര​തി​രോ​ധ​ത്തി​ൽ നി​ന്ന് ആ​കാ​ശ് സാ​ങ് വാ​നും ആ​ശി​ഷ് റാ​യി​യും പ​രി​ക്കേ​റ്റ് പി​ൻ​വാ​ങ്ങി​യ​ത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്.

മ​ല​യാ​ളി​ക​ളാ​യ കേ​ര​ള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ വി​ബി​ൻ മോ​ഹ​ന​നും നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് വി​ങ്ങ​ർ എം.​എ​സ്. ജി​തി​നും ടീമിൽ അ​ര​ങ്ങേ​റ്റം കുറിക്കാൻ കാ​ത്ത് ടീ​മി​ലു​ണ്ട്. ലാ​ലി​ൻ​സു​വാ​ല ചാ​ങ്തെ​യും ഫാ​റൂ​ഖ് ചൗ​ധ​രി​യും മു​ന്നേ​റ്റം ന​യി​ക്കും. ഗോ​ൾ പോ​സ്റ്റി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു​വു​മു​ണ്ട്.

ജി.​എം.​സി ബാ​ല​യോ​ഗി സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി 7.30 നാണ് മത്സരം.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 125ാം സ്ഥാ​ന​ത്താ​ണ്, മ​ലേ​ഷ്യ 133ലും. ​ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ ഏ​റ്റ​വു​മ​ധി​കം ഏ​റ്റു​മു​ട്ടി​യ​ത് മ​ലേ​ഷ്യ​യോ​ടാ​ണ്, 32 ത​വ​ണ. 12 മ​ത്സ​ര​ങ്ങ​ൾ വീ​തം ഇ​രു​ടീ​മും ജ​യി​ച്ച​പ്പോ​ൾ ബാ​ക്കി എ​ട്ടെ​ണ്ണം സ​മ​നി​ല​യി​ലാ​യി.

മത്സരം സ്പോട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും .

#Indianbluetigers #maleshya #footballmatch

Next TV

Related Stories
#kidnapcase | ബൈപ്പാസിലെ  വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല,  ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

Dec 28, 2024 03:47 AM

#kidnapcase | ബൈപ്പാസിലെ വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ്...

Read More >>
#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

Dec 28, 2024 03:30 AM

#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി...

Read More >>
#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Dec 28, 2024 03:24 AM

#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്....

Read More >>
#Serialactress |  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Dec 28, 2024 03:03 AM

#Serialactress | കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്...

Read More >>
#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

Dec 28, 2024 02:33 AM

#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

ജില്ലയിൽ പാർട്ടിയിൽ ചേർന്നവരിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം...

Read More >>
#accident |  സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Dec 28, 2024 02:09 AM

#accident | സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു...

Read More >>
Top Stories

Entertainment News