#blindfoodballleague | ബ്ലൈൻഡ് ഫുട്‌ബോൾ പ്രീമിയർ ലീഗ്:കാലിക്കറ്റിന്‌ കിരീടം

#blindfoodballleague | ബ്ലൈൻഡ് ഫുട്‌ബോൾ  പ്രീമിയർ ലീഗ്:കാലിക്കറ്റിന്‌ കിരീടം
Nov 18, 2024 08:26 AM | By akhilap

കൊച്ചി: (truevisionnews.com) സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് കിരീടം സ്വന്തമാക്കീട്ട് ദിവസങ്ങളെ ആയിട്ടുള്ളു.അതിനിടയിലാണ് കാലിക്കറ്റിന്‌ ഒരു പൊൻകിരീടം കൂടി. ഇന്നലെ നടന്ന ബ്ലൈൻഡ് ഫുട്‌ബോൾ പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്.സി ജേതാക്കളായി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എതിരില്ലാത്ത ഒരു ഗോളിന് ചാലഞ്ച്​ എഫ്.സി ട്രിവാൻഡ്രത്തെ തോൽപിച്ചായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ കിരീടനേട്ടം.

കടവന്ത്ര ഗാമ ഫുട്‌ബോൾ അരീനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ദർശന കിങ്സ് തൃശൂർ, യുനൈറ്റഡ് എഫ്.സി പാലക്കാട് എന്നിവയായിരു​ന്നു മറ്റ്​ ടീമുകൾ.

ഫൈനലിനുമുമ്പ്​ വനിത ടീമുകളുടെ പ്രദർശന മത്സരവും അരങ്ങേറി. സമാപനച്ചടങ്ങിൽ ഭിന്നശേഷി ഫുട്ബാൾ ഫെസ്റ്റിവലിന്‍റെ ഭാഗമായി വിവിധ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരായ ഫുട്ബാൾ കളിക്കാർ തമ്മിലെ സൗഹൃദ മത്സരവും നടന്നു.

കേരള ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ, എസ്​.ആർ.വി.സി, റീന മെമ്മോറിയൽ സംരക്ഷണ സ്‌പെഷൽ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേരള ബ്ലൈൻഡ് ഫുട്ബാൾ പ്രീമിയർ ലീഗും പാൻ ഡിഫ്രൻഡ്​ലി ഏബിൾഡ് ഫുട്ബാൾ ഫെസ്റ്റിവലും നടത്തിയത്.

ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി വിജയ് പൻജാമി ചാലഞ്ച്​ എഫ്.സി ട്രിവാൻഡ്രം, മികച്ച ഗോൾ കീപ്പറായി ടി. മുഹമ്മദ് ഷുഹൈബ് ചാലഞ്ച്​ എഫ്.സി ട്രിവാൻഡ്രം, എമേർജിങ് പ്ലയറായി കെ.ബി. അബിൻ കാലിക്കറ്റ് എഫ്.സി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

#Blindfoodballleague #calicutfc #winners

Next TV

Related Stories
മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

Aug 1, 2025 08:59 PM

മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍...

Read More >>
അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

Aug 1, 2025 01:16 PM

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന്...

Read More >>
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
Top Stories

Entertainment News

//Truevisionall