കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ജില്ല സ്‌കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി സാഹിത്യ നഗരി. നവം. 19 മുതൽ 23 വരെ കോഴിക്കോട് നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 19ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. മലബാർ ക്രി സ്ത‌്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി.
20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും.
ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്‌മ ഒരുക്കുന്ന നൃത്താവിഷ്‌കാരത്തോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാവും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർഥികൾ മേളയിൽ പങ്കെടുക്കും. മാന്വൽ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വർഷം പുതുതായി ഉൾപ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇന ങ്ങൾ മാനാഞ്ചിറ ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ അരങ്ങേറും. കോഴിക്കോട്ടുകാരായ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികൾക്ക് നൽകിയത് .
പ്രധാന വേദിയുടെ പന്തലിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സി. മനോജ് കുമാർ ജനറൽ ക ൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്.
മേളയിൽ പങ്കെടുന്നവർക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ഭക്ഷണ കമ്മിറ്റിയുടെ നേത്യത്വത്തിൽ മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിപുല സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. മീഡിയ റൂം, മീഡിയ പവലിയൻ, വേദികളിൽ നിന്നും തൽസമയ സംപ്രേഷണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ സജീകരിക്കും.
#Kozhikode #prepares #District #School #Arts #Festival #19th #23rd #Names #writers #who #have #lost #their #lives