തിരുവനന്തപുരം: (truevisionnews.com) സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു.നടിയുടെ പരാതിയെ തുടർന്നാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം.
കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിൽ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോർട്ടിലുളളത്.
#Sexual #assault #case #ranjith #special #investigation #team #submitted #chargesheet