കോഴിക്കോട്: (truevisionnews.com) സർക്കാർ ജീവനക്കാരുടെ ആർജിതാവധി സറണ്ടർ, ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ അനു വദിക്കാനും, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കാനും സർക്കാർ തയാറാവണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം എം നജീം ആവശ്യപ്പെട്ടു.
ഡിസംബർ 10,11 ന് സെക്രട്ടേറിയറ്റിന് മുൻപിൽ നടക്കുന്ന സംസ്ഥാനസർക്കാർ ജീവനക്കാരുടെ 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയാസമയങ്ങളിൽ കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടത് കാരണം ജീവനക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്നും, അത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് ജീവനക്കാർ പോകുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപെട്ടു.
ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ അജിന അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി എം സജീന്ദ്രൻ, പി റാം മനോഹർ, ജില്ലാ സെക്രട്ടറി പി സുനിൽകുമാർ, ടി രത്നദാസ്, കെ ഷിജു, ടി എം വിജീഷ്, കെ പി ധന്യ പി, എ വി സജീവ്, പി എം പ്രമീള , ടി അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.
#Strike #protect #employee #rights #JointCouncil