ബംഗളൂരു: ( www.truevisionnews.com) ആനേക്കൽ താലൂക്കിലെ സർജാപുരിൽ 35കാരിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയശേഷം തള്ളിയതായി സംശയിക്കുന്നു.
പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു.
അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ നഗരസഭ തൊഴിലാളികളാണ് യുവതിയുടെ കാൽ ആദ്യം കണ്ടത്. തുടർന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സർജാപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
#youngwoman #naked #body #rotten #state