ആലപ്പുഴ : (truevisionnews.com) കുറുവാസംഘത്തിനെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്.
റൂറൽ എത്തിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലപ്പുഴയിലും പറവൂരിലും എത്തിയത് ഒരേ സംഘങ്ങൾ ആണോയെന്ന് പരിശോധിക്കും.
റൂറൽ എസ്പി കുറുവാ സംഘം എത്തിയെന്ന് സംശയിക്കുന്ന പ്രദേശത്ത് സന്ദർശനം നടത്തി.
കുറുവാസംഘത്തിന്റെ ഭീതിയിലാണ് നാട്. ആലപ്പുഴ പുന്നപ്രയിൽ ഇന്നലെ രാത്രിയും മോഷണ സംഘം എത്തി. ഇന്നലെ രാത്രി പുന്നപ്ര തൂക്കുകുളത്താണ് മോഷ്ടാവിനെ കണ്ടത്.
മുഖം മറച്ച് ശരീരം നിറയെ എണ്ണ തേച്ച മോഷ്ടാവിനെ പ്രദേശവാസിയായ യുവാവ് കീഴ്പ്പെടുത്താൻ ശ്രമിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളിൽ മോഷ്ടാക്കൾ എത്തുന്നത്.
മോഷണ പരമ്പരകൾക്ക് പിന്നിൽ കുറുവാ സംഘം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
പുന്നപ്രയിലും മണ്ണഞ്ചേരിയിലും പൊലീസും യുവാക്കളും അടങ്ങിയ ജാഗ്രത സമിതികൾ രൂപീകരിച്ച് രാത്രികാല പരിശോധന തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ മോഷ്ടാവ് എന്ന് നാട്ടുകാർ സംശയിച്ച, തമിഴ്നാട് തെങ്കാശി സ്വദേശിയെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മോഷണ സംഭവങ്ങളുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.
#Nation #fear #DySP #lead #ten #member #team #catch #gang