#RanjiTrophy | സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് 285 റണ്‍സ്

#RanjiTrophy | സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് 285 റണ്‍സ്
Nov 15, 2024 11:25 AM | By VIPIN P V

ലഹ്‌ലി: (truevisionnews.com) ഹരിയാനയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ അര്‍ദ്ധസെഞ്ച്വറി നേടുന്നത്.

146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടിയത്.

ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിങ് മികവിലാണ് സ്‌കോര്‍ 250 കടത്തിയത്. ചൗധരി ബന്‍സി ലാല്‍ സ്‌റ്റേഡിയത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്.

ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റണ്‍സെടുത്ത അക്ഷയ്, തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന(4), സല്‍മാന്‍ നിസാര്‍(0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്.

സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 232 ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറുദ്ദീന്‍ പുറത്തായതിന് പിന്നാലെ സച്ചിനും(52) കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.

തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. പിന്നീട് പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പിയുമായി ചേര്‍ന്ന് ഷോണ്‍ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

ഇരുവരും ചേര്‍ന്നുള്ള സഖ്യം 38 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്ത്തിയത് അന്‍ഷുല്‍ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഷോണ്‍ റോജര്‍(37), ബേസില്‍ തമ്പി(4) എന്നിവരാണ് ക്രീസില്‍

#SachinBaby #MohammadAzharuddin #halfcenturies #Kerala #Ranji

Next TV

Related Stories
മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

Aug 1, 2025 08:59 PM

മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍ സംഘടിപ്പിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാച്ച് റഫറിമാരുടെയും അംപയര്‍മാരുടെയും സെമിനാര്‍...

Read More >>
അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

Aug 1, 2025 01:16 PM

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന് കോവളത്ത്

അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് മൂന്നിന്...

Read More >>
 '19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

Jul 28, 2025 04:34 PM

'19 -കാരിയുടെ മാസ്റ്റർ ബ്രെയിൻ', ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രമെഴുതിയത് ഹംപിയെ വീഴ്ത്തി

ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ വനിതാ ചെസ് ലോകകപ്പിൽ ഇന്റർനാഷണൽ മാസ്‌റ്റർ ദിവ്യ ദേശ്‌മുഖിന്...

Read More >>
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

Jul 27, 2025 12:53 PM

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ...

Read More >>
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
Top Stories










Entertainment News





//Truevisionall