#KuruvaGang | വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ച് പൊലീസ്

 #KuruvaGang | വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ച് പൊലീസ്
Nov 15, 2024 10:02 AM | By VIPIN P V

എറണാകുളം : (truevisionnews.com) എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. നിരവധി വീടുകളില്‍ കയറാന്‍ ശ്രമിച്ചതായാണ് വിവരം.

വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്.

വീടിന്റെ പുറകുവശം വഴി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

കുറുവ സംഘത്തില്‍ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന സൂചനകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്.

മുഖം മറച്ച് അര്‍ധ നഗ്‌നരായി എത്താറുള്ള കുറുവാ സംഘം പൊതുവേ അക്രമകാരികളായ മോഷ്ടാക്കളായാണ് അറിയപ്പെടുന്നത്.

പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവര്‍ താമസിക്കുന്ന വീടുകളും നോക്കിവെച്ച് അടയാളപ്പെടുത്തും.

തുടര്‍ന്ന് മോഷണം നടത്താന്‍ തീരുമാനിക്കുന്ന ദിവസം അര്‍ധനഗ്‌ന ശരീരത്തില്‍ എണ്ണയും കരിയും പുരട്ടി പുറത്തിറങ്ങും.

പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. പിടിക്കപ്പെടാനിടയായാല്‍ അതിക്രൂരമായി ആക്രമിച്ച് രക്ഷപ്പെടാനും ഇക്കൂട്ടര്‍ ശ്രമിക്കും. കേരള – തമിഴ്നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം.

കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി.

വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതാണ് രീതി.

പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം മോഷ്ടാക്കള്‍ വീട്ടിന് അകത്തേക്ക് കയറും. ആറു മാസം വരെ വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്.

മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവര്‍ താമസിക്കുക. കുറുവ സംഘത്തിന് കേരളത്തില്‍ പ്രിയമുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴയാണെന്നാണ് പൊതുവെ കരുതുന്നത്.

സംഭവത്തിന്റെ ഭാഗമായി ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി.

#Attempting #enter #house #kicking #door #Suspicion #Kuruvagang #arrived #Ernakulam #police #started #investigation

Next TV

Related Stories
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 12, 2024 07:07 PM

#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച്...

Read More >>
#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Dec 12, 2024 05:37 PM

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം...

Read More >>
Top Stories