#SnehaDeath | കൂത്തുപറമ്പ് സ്വദേശി സ്‌നേഹയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

#SnehaDeath | കൂത്തുപറമ്പ് സ്വദേശി സ്‌നേഹയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
Nov 14, 2024 10:23 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) ബെഗംളൂരുവില്‍ ഐടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം.

കൂത്തുപറമ്പ് മൂര്യാട് അടിയറപ്പാറയിലെ സ്‌നേഹാലയത്തില്‍ എസ് സ്‌നേഹ(35)യെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് സ്‌നേഹയുടെ ഭര്‍ത്താവ് ഹരി എസ് പിള്ള മരണവിവരം സ്‌നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്.

പ്രത്യേകിച്ച് അസുഖങ്ങളൊന്നും സ്നേഹയ്ക്ക് ഇല്ലാതിരുന്നതാണ് കുടുംബത്തില്‍ സംശയമുണര്‍ത്തിയത്. ഇതിന് പിന്നാലെ കുടുംബം ദുരൂഹതയാരോപിച്ച് സര്‍ജാപൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഹരിയും ഐടി മേഖലയിലെ ജീവനക്കാരനാണ്. ഇരുവരും മകനൊപ്പം ഏറെക്കാലമായി ബെംഗളൂരുവിലാണ് താമസം.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അമിതമായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ മരിക്കുകയായിരുന്നുവെന്നാണ് ഹരി സ്‌നേഹയുടെ കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം ഇടപെട്ട് തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കിയ സാഹചര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

മരണപ്പെടുന്നതിന് മുമ്പ് ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ കുറിച്ച് സ്‌നേഹ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മഡിവാള മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ സ്‌നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെയായിരുന്നു സംസ്‌കാരം.

#Death #Sneha #native #Koothuparamp #Mysterious #family

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories