#wildelephant | വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

#wildelephant | വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
Nov 14, 2024 08:27 AM | By Athira V

ഇടുക്കി: ( www.truevisionnews.com) ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്.

വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികൾ ബഹളം വെച്ചതിനാൽ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരി​യ​ഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടികൾ വൈകുന്നേരം ബസ് കാത്തുനിന്നപ്പോഴാണ് സംഭവം. റോഡ് മുറിച്ചു കടന്നെത്തിയ ആനയെ കണ്ട് ഭയന്ന കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു.

അധ്യാപകരും നാട്ടുകാരും ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്ന് ആന ഓടിപ്പോയി. ഈ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.







#Rushing #towards #students #children #who #were #waiting #bus #escaped #unhurt

Next TV

Related Stories
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

Nov 14, 2024 08:39 PM

#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി...

Read More >>
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
#Nileswaramfirecrackerblast |  നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Nov 14, 2024 07:53 PM

#Nileswaramfirecrackerblast | നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം...

Read More >>
Top Stories