#Wayanadbyelection | വയനാട് ഉപതെരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

#Wayanadbyelection | വയനാട് ഉപതെരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Nov 12, 2024 05:35 PM | By VIPIN P V

തിരുവമ്പാടി(കോഴിക്കോട്): (truevisionnews.com) തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.

നവംബർ 12 വൈകീട്ട് 6 മുതൽ നവംബർ 13 വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ. റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് ഉത്തരവിട്ടത്.

ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്‌ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

നേരത്തെ നവംബര്‍ 13 ന് തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിച്ചിരുന്നു.

എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.

ഇത് കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

#Wayanadbyelection #Prohibitory #order #announced #Tiruvambadi #constituency

Next TV

Related Stories
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
#Nileswaramfirecrackerblast |  നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Nov 14, 2024 07:53 PM

#Nileswaramfirecrackerblast | നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം...

Read More >>
#rescue | ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ വിരൽ വാതിലിൽ കുടുങ്ങി; കുരുന്ന് നോവിന് രക്ഷയായി ഫയര്‍ഫോഴ്സ്

Nov 14, 2024 07:36 PM

#rescue | ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ വിരൽ വാതിലിൽ കുടുങ്ങി; കുരുന്ന് നോവിന് രക്ഷയായി ഫയര്‍ഫോഴ്സ്

കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം...

Read More >>
#EPJayarajan | 'വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോടൊപ്പം; സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്' - ഇ. പി ജയരാജന്‍

Nov 14, 2024 07:28 PM

#EPJayarajan | 'വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോടൊപ്പം; സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്' - ഇ. പി ജയരാജന്‍

പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് പലപ്പോഴും സരിന് പലപ്പോഴും യോജിക്കാന്‍ കഴിയാതെ വന്നുവെന്നും അദ്ദേഹം...

Read More >>
Top Stories