#Crime | അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; തടയാനെത്തിയ അയൽവാസികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ

#Crime | അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; തടയാനെത്തിയ അയൽവാസികൾക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ
Nov 11, 2024 11:02 PM | By VIPIN P V

കാസർഗോഡ്: (truevisionnews.com) കാസർഗോഡ് ചെമ്മനാട് മാവില റോഡിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. മാവില റോഡിലെ ചന്ദ്രൻ ആണ് മരിച്ചത്.

അനുജൻ ഗംഗാധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളുടെ മുൻപിൽ വെച്ചായിരുന്നു ആക്രമണം.

ഇവർ തമ്മിലുള്ള പ്രശ്നം തടയാൻ എത്തിയ രണ്ട് അയൽവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ജ്യേഷ്ഠനും അനിയനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ സാ​​ക്ഷ്യപ്പെടുത്തുന്നു. മദ്യലഹരിയിലായിരുന്നു പ്രതി എന്നും പൊലീസ് പറയുന്നു.

കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസർകോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പൊലീസ് ​ഗം​ഗാധരനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

#younger #brother #stabbed #elder #brother #death #Neighbors #who #stop #stabbed #accused #custody

Next TV

Related Stories
സുകാന്ത് എവിടെ? പോലീസ് എടപ്പാളിൽ; മുറികുത്തിത്തുറന്ന് ഹാർഡ് ഡിസ്കും പാസ്ബുക്കും കണ്ടെടുത്തു

Apr 21, 2025 08:20 AM

സുകാന്ത് എവിടെ? പോലീസ് എടപ്പാളിൽ; മുറികുത്തിത്തുറന്ന് ഹാർഡ് ഡിസ്കും പാസ്ബുക്കും കണ്ടെടുത്തു

മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും...

Read More >>
ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണുണ്ടായ അപകടം; സംഘടകർക്കെതിരെ കേസ്

Apr 21, 2025 07:57 AM

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണുണ്ടായ അപകടം; സംഘടകർക്കെതിരെ കേസ്

അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ‌ഇതുമായി ബന്ധപ്പെട്ട് പോലീസിന്...

Read More >>
കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

Apr 21, 2025 07:05 AM

കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

യുവാവിന്റെയും യുവതിയുടേയും പരാതിയിൽ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു....

Read More >>
നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെയുണ്ടായ ആക്രമണം; കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസ്

Apr 21, 2025 06:49 AM

നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെയുണ്ടായ ആക്രമണം; കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസ്

വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്‍ട്ടിക്കാര്‍ സഞ്ചരിച്ച...

Read More >>
ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ സംഭവം;  തകർന്നുവീണത് ഫൈനലിന് തൊട്ടുമുമ്പ്; പരിക്കേറ്റത് 52 പേർക്ക്

Apr 21, 2025 06:39 AM

ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണ സംഭവം; തകർന്നുവീണത് ഫൈനലിന് തൊട്ടുമുമ്പ്; പരിക്കേറ്റത് 52 പേർക്ക്

ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ്...

Read More >>
Top Stories