#gurpatwantsinghpannun | ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കപ്പെടും; ഹിന്ദു ദേവാലയങ്ങൾ തക‍ർക്കുമെന്ന ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

#gurpatwantsinghpannun | ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കപ്പെടും; ഹിന്ദു ദേവാലയങ്ങൾ തക‍ർക്കുമെന്ന ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു
Nov 11, 2024 05:18 PM | By VIPIN P V

(truevisionnews.com) അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിൻ്റെ ഭീഷണി.

നിരോധിത സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട വിഡിയോയിൽ നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്ന് പന്നൂ മുന്നറിയിപ്പ് നൽകി.

കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത വിഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

“അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വിഡിയോയിൽ പന്നു പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നിന് നേരിട്ടുള്ള ഭീഷണിയാണ് പന്നു തൻ്റെ പ്രസ്താവനയിൽ പറഞ്ഞത്.

ഈ വർഷം ജനുവരിയിൽ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി അവിടെ പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് വിഡിയോയിലുള്ളത്.

ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാനഡയിലെ ഇന്ത്യക്കാർക്കും പന്നൂ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കഴിഞ്ഞ മാസം, നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് പന്നൂ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1984 ലെ “സിഖ് വംശഹത്യ”യുടെ 40-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്.

പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ്റെ എസ്എഫ്ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

2020 ജൂലൈയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം പന്നൂനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യാ ഗവൺമെൻ്റ് ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പന്നൂ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പ്രവർത്തനം തുടരുന്നു.

#RamTemple #attacked #month #GurpatwantSingh #threatened #demolish #Hindutemples

Next TV

Related Stories
#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

Jan 2, 2025 08:28 PM

#murder | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ...

Read More >>
#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

Jan 2, 2025 07:39 PM

#Goldsmuggling | വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ ഒളിപ്പിച്ച നിലയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, യുവാവ് പിടിയിൽ

സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

Jan 2, 2025 05:25 PM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂറിൽ മൂന്നു തവണ; പ്രതിക്ക് അവസാന ശ്വാസം വരെ തടവ് ശിക്ഷ

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതും മുഹമ്മദ് സാദിക്ക് ആയിരുന്നു. തുടര്‍ന്ന് തളര്‍ന്നുവീണ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍...

Read More >>
#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Jan 2, 2025 05:04 PM

#SJayachandranNair | മുതി‍‍ർന്ന മാധ്യമപ്രവ‍ർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

Read More >>
#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

Jan 2, 2025 04:39 PM

#accident | ദിണ്ടിഗൽ വാഹനാപകടം; മരിച്ചത് കോഴിക്കോട് സ്വദേശിനികളായ ബന്ധുക്കൾ, ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നിഗമനം

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു...

Read More >>
Top Stories