#accident | ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

#accident | ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Nov 10, 2024 11:01 PM | By VIPIN P V

മുംബൈ: (truevisionnews.com) ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്.

മുംബൈയിലെ പന്ത് നഗർ പൊലീസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 28കാരൻ അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായ അപകടത്തിലാണ് പൊലീസ് നടപടി. ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ചാണ് അപകടമുണ്ടായത്.

യുവാവും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടിയതോടെയാണ് യുവതി നിലത്ത് വീണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച 25കാരിയായ മേഘ ഷഹാന ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ഇതിന് പിന്നാലെ അനിൽ പവാർ എന്ന പൊലീസ് കോൺസ്റ്റബിളാണ് യുവാവിനെതിരെ കേസ് എടുത്തത്. ഇർഫാൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്.

മറ്റൊരു വാഹനം തട്ടിയതിന് പിന്നാലെ മേഘ താഴെ വീഴുകയും പിന്നാലെ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു.

ദിവ സ്വദേശിനിയാണ് യുവതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.

#female #friend #who #bike #felloff #bike #died #Police #registered #case #youth

Next TV

Related Stories
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

Nov 14, 2024 06:53 AM

#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ്...

Read More >>
#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

Nov 13, 2024 04:55 PM

#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

Nov 13, 2024 04:06 PM

#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു...

Read More >>
Top Stories