#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്

#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്
Nov 10, 2024 01:17 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവത്തിൽ ബ്ലാക്ക് മെയിലിംഗ് വ്യക്തമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്.

പിടിയിലായ മൂന്നുപേർക്ക് പുറമെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മലപ്പുറം രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് പിടിയിലായത്.

സംഭവത്തിൽ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീൽദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്

. വീട്ടിലേക്ക് തിരിച്ചെത്തിയ പിബി ചാലിബിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് ബ്ലാക്മെയിലിങ്ങിൻ്റെ കഥ പുറത്തുവന്നത്. ചാലിബിനെ കാണാതായതിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചിരുന്നു.

അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ 10 ലക്ഷത്തോളം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. ഇതെല്ലാം സംശയത്തിന് ഇടയാക്കിയിരുന്നു. തഹസിൽദാർ നൽകിയ മൊഴിയിലാണ് ബ്ലാക്ക് മെയിലിങ്ങ് കാര്യം ഉള്ളത്.

തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് മൂന്നം​ഗ സംഘം ചാലിബിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മൊഴിയിലുള്ളത്. അതുമാത്രമല്ല, തുടർച്ചയായി വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ മാനസികാവസ്ഥായിൽ നാടുവിട്ടു എന്നാണ്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത് ബ്ലാക്ക് മെയിലിങ്ങ് മാത്രമല്ല, സദാചാര സംഭവം പോലെയുള്ള വിഷയമാണെന്നാണ്. എന്നാൽ ചാലിബ് പോക്സോ കേസിൽ ഉൾപ്പെട്ടതായി പരാതിയോ മറ്റോ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഏതെങ്കിലും പെൺകുട്ടിയോട് മോശമായി സംസാരിച്ചതായോ പെരുമാറിയതായോ പൊലീസിനും കണ്ടെത്താനായിട്ടില്ല. അതിനാൽ 10,30000 രൂപ എന്തിന് നൽകിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

എന്തിനാണ് ഇത്രയും രൂപ നൽകിയതെന്നുള്ള ചോദ്യത്തിന് പോക്സോ കേസ് ആരോപണം വന്നാൽ താൻ അതിൽ ഉൾപ്പെട്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുമെന്ന വിചിത്രമായ മറുപടിയാണ് ചാലിബ് നൽകുന്നത്.

വീട്ടിലും സമൂഹത്തിലും കുറച്ചുപേരെങ്കിലും തന്നെ മോശക്കാരായി ചിത്രീകരിക്കും. മൂന്നു തവണയായാണ് പണം നൽകിയത്. ആദ്യഘട്ടത്തിൽ കുറച്ച് പണം നൽകി. അതിൽ നിർത്താതെ വന്നപ്പോൾ വീണ്ടും പണം നൽകിയെന്നാണ് ചാലിബ് പറയുന്നത്.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴുണ്ടായ പ്രതിസന്ധിയിലാണ് നാടുവിട്ടതെന്നും തഹസീൽദാർ വ്യക്തമാക്കി. എന്നാൽ വിചിത്രമായ ഈ മൊഴികളാണ് പൊലീസ് അന്വേഷിക്കുന്നത്.

തിരൂർ മാങ്ങാട്ടിരി സ്വദേശിയായ ചാലിബിനെ കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് മുതലാണ് കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബെൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉടുപ്പിയിലുമാണ് കാണിച്ചത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൂന്നാം നാൾ രാത്രി 11 മണിയോടെയാണ് തിരിച്ചെത്തി.

പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

#Incident #DeputyTehsildar #leaving #country #Chalib #statement #strange #mystery #intensified #police #intensified #investigation

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories