#brutallybeaten | വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യു​വാ​വി​നെ​യും സു​ഹൃ​ത്തിനും നേരെ ക്രൂ​ര മർദ്ദനം; പാസ്റ്റർക്കും മകനുമെതിരെ കേസ്

#brutallybeaten | വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യു​വാ​വി​നെ​യും സു​ഹൃ​ത്തിനും നേരെ ക്രൂ​ര മർദ്ദനം; പാസ്റ്റർക്കും മകനുമെതിരെ കേസ്
Nov 10, 2024 12:10 PM | By VIPIN P V

തി​രു​വ​ല്ല: (truevisionnews.com) വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്നാരോ​പി​ച്ച് യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​നീ​ഷ്, സു​ഹൃ​ത്ത് ഷ​മീ​ർ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ കു​ര്യ​നും മ​ക​ൻ ബ്രൈ​റ്റ് കു​ര്യ​നും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ൾ​ക്കു​മെ​തി​രെ​യാ​ണ്​ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഞ​ക്കു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം. തി​രു​വ​ല്ല​യി​ലു​ള്ള സു​ഹൃ​ത്തി​നെ വീ​ട്ടി​ൽ വി​ട്ട​ശേ​ഷം തി​രി​കെ പോ​കു​മ്പോ​ൾ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി.

ഇ​ത് ക​ണ്ട​തോ​ടെ ഇ​വ​ർ വാ​ഹ​നം ഒ​രു വ​ശ​ത്തേ​യ്ക്ക് ഒ​തു​ക്കി നി​ർ​ത്തി. ഇ​തോ​ടെ കാ​റി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ൾ നി​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള ആ​ളു​ക​ള​ല്ലേ എ​ന്നു ചോ​ദി​ച്ച​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വി​ങ് സീ​റ്റി​ന്‍റെ എ​തി​ർ​വ​ശ​ത്തി​രു​ന്ന പ്ര​നീ​ഷി​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ പു​റ​ത്തി​റ​ങ്ങി​യ ഷ​മീ​റി​നെ ച​വി​ട്ടു​ക​യും ക​മ്പി​വ​ടി​ക്ക്​ സ​മാ​ന​മാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

പ്ര​നീ​ഷും ഷെ​മീ​റും തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ൽ​മു​ട്ടി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷ​മീ​ർ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​തി​ന് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​രം പി​താ​വി​നും മ​ക​നു​മെ​തി​രെ കേ​സെ​ടു​ത്ത​താ​യി തി​രു​വ​ല്ല സി.​ഐ ബി.​കെ. സു​നി​ൽ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

#youngman #friend #brutallybeaten #not giving #side #vehicle #Case #pastor #son

Next TV

Related Stories
#QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

Dec 12, 2024 09:45 PM

#QatarMinistry | ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം...

Read More >>
#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

Dec 12, 2024 09:44 PM

#Ganeshkumar | സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്; കർശനമായ പരിശോധന നടത്തും -ഗതാഗതമന്ത്രി

പാലക്കാട് അപകടത്തിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യം പരിശോധിക്കും....

Read More >>
#pensionfraud | ക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി

Dec 12, 2024 09:29 PM

#pensionfraud | ക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി

അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍...

Read More >>
#naveenbabu | എഡിഎമ്മിന്റെ മരണം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയിൽ വിധി പറയൽ മാറ്റി

Dec 12, 2024 08:55 PM

#naveenbabu | എഡിഎമ്മിന്റെ മരണം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയിൽ വിധി പറയൽ മാറ്റി

കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ...

Read More >>
#mannarkkadaccident | പനയംപാടം അപകടം: നാലുപേരും ഉറ്റകൂട്ടുകാരികൾ, മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാളെ ബന്ധുക്കൾ ഏറ്റുവാങ്ങും

Dec 12, 2024 08:30 PM

#mannarkkadaccident | പനയംപാടം അപകടം: നാലുപേരും ഉറ്റകൂട്ടുകാരികൾ, മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം നാളെ ബന്ധുക്കൾ ഏറ്റുവാങ്ങും

ഇന്ന് വൈകിട്ട് കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്....

Read More >>
Top Stories