#arrest | നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

#arrest | നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
Nov 9, 2024 05:24 PM | By VIPIN P V

ലഖ്നോ: (truevisionnews.com) ഉത്തപ്രദേശിൽ നീറ്റ് പരീക്ഷക്കായി ​കാൺപൂരിലെ പ്രമുഖ പരിശീലന കേന്ദ്രത്തി​ലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു.

അധ്യാപകരിലൊരാൾ മാസങ്ങളോളം വിദ്യാർഥിനിയെ ഭീഷണപ്പെടുത്തി ലൈംഗികാതിക്രമം തുടർന്നു. മറ്റൊരു വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നതി​ന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇയാളെ മാസങ്ങൾക്കു മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു.

അതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

2022ലാണ് പെൺകുട്ടി നീറ്റ് പരിശീലനത്തിനായി കാൺപൂരിലെ കോച്ചിങ് സെന്ററിലെത്തിയത്. ഈ വർഷം ജനുവരിയിൽ കോച്ചിങ് സെന്ററിലെ ബയോളജി അധ്യാപകൻ സാഹിൽ സിദ്ദിഖി(32) പെൺകുട്ടിയെ വീട്ടിൽ നടക്കുന്ന പാർട്ടിയിൽ പ​ങ്കെടുക്കാൻ ക്ഷണിച്ചു.

മറ്റ് കുട്ടികളും പാർട്ടിയിൽ പ​ങ്കെടുക്കുമെന്നും അധ്യാപകൻ പെൺകുട്ടിയോട് പറഞ്ഞിരുന്നു. അതനുസരിച്ച് അയാളുടെ വീട്ടി​ലെത്തിയപ്പോഴാണ് മറ്റാരുമില്ലെന്ന് മനസിലാക്കുന്നത്.

പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ച സിദ്ദീഖി കുടിക്കാനായി പാനീയം നൽകുകയും അതിനു ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയ അധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്നു. ചില സമയത്ത് സ്വന്തം ഫ്ലാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കി വെക്കുക പോലും ചെയ്തു.

അവിടെ നടക്കുന്ന പാർട്ടികളിൽ നിർബന്ധിച്ച് പ​ങ്കെടുപ്പിച്ചു. അങ്ങനെ നടന്ന ഒരു പാർട്ടിക്കിടെയാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോർവൽ(39) പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

ഹോളിയോടനുബന്ധിച്ച് മാതാപിതാക്കളെ കാണാൻ വീട്ടിൽ പോയപ്പോൾ തിരികെ വരണമെന്നാവശ്യപ്പെട്ട് സിദ്ദീഖി പെൺകുട്ടിയെ വിളിച്ചു. വരാൻ തയാറായില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി.

മറ്റൊരു വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സിദ്ദീഖിയുടെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് അടുത്തിടെ അയാളെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടി അധ്യാപകനെതിരെ പരാതി നൽകാൻ തയാറായി. വെള്ളിയാഴ്ചയാണ് കാൺപൂർ പൊലീസ് രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തത്.

#NEET #training #girl #raped #footage #captured #Two #teachers #coaching #center #arrested

Next TV

Related Stories
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

Dec 1, 2024 03:50 PM

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ...

Read More >>
Top Stories