നാദാപുരം: (truevisionnews.com) അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം വ്യാപകം. ചെക്യാട് നാലുപുരക്കണ്ടി ബാലകുറുപ്പിന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ മോഷണം .
കളവ് പോയവയിൽ വിലപിടിപ്പുള്ള ഓട്ടു പാത്രങ്ങൾ, ഉരുളികൾ, കിണ്ണം, കിണ്ടി, കോളാമ്പി, കുട്ടള ചെമ്പ് എന്നിവ ഉൾപ്പെടും. ഒരാഴ്ച മുമ്പ് വീട് പൂട്ടി പുറത്ത് പോയതായിരുന്നു.
രാവിലെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. മുൻ വശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
വളയം പോലീസിൽ പരാതി നൽകി. രണ്ട് മാസം മുൻപ് ബാലകുറുപ്പിന്റെ സഹോദരിയുടെ വേവത്തെ ഉണിക്കാട്ടിൽ വീട്ടിൽ മോഷണം നടന്നെങ്കിലും കളവ് പോയ ഉരുളിയും ചെമ്പ് പാത്രങ്ങളും ആക്രിക്കടയിൽ നിന്നും തിരിച്ചു കിട്ടുകയായിരുന്നു.
സമാന രീതിയിൽ ഒരാഴ്ച മുമ്പ് വെള്ളൂരിലെ വീട്ടിൽ നിന്ന് മോഷണം നടത്തിയ തൊണ്ടിമുതലുകളും നാടോടി സ്ത്രീകളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു.
#Burglary #locked #houses #Nadapuram