#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി

#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി
Nov 8, 2024 01:28 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് പരാതിക്കാരന്‍റെ ആവശ്യം.

വടകര ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമാണ് ഹര്‍ജി നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന പോലും ഇതുവരെ പൂർത്തിയായിട്ടില്ല.

വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല.

അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതി ചേർത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹർജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

#Vadakara #fakescreenshotcase #Complainant #filed #petition #obstruction #investigation

Next TV

Related Stories
#stabbedCase | മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റ സംഭവം; പിന്നിൽ ലഹരിക്കടത്തെന്ന് പൊലീസ്, സുജിത് റൗഡിലിസ്റ്റിൽ പെട്ടയാൾ

Nov 8, 2024 05:48 PM

#stabbedCase | മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റ സംഭവം; പിന്നിൽ ലഹരിക്കടത്തെന്ന് പൊലീസ്, സുജിത് റൗഡിലിസ്റ്റിൽ പെട്ടയാൾ

സുജിത്തിൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. സുജിത്തിൻ്റെ മരണ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം...

Read More >>
#PinarayiVijayan | മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

Nov 8, 2024 05:41 PM

#PinarayiVijayan | മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി...

Read More >>
#accident | മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Nov 8, 2024 05:10 PM

#accident | മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി...

Read More >>
 #PPDivya | പതിനൊന്നാം നാൾ പുറത്തേക്ക്, പി പി ദിവ്യക്ക് ജയിലിൽ നിന്ന് മോചനം

Nov 8, 2024 05:03 PM

#PPDivya | പതിനൊന്നാം നാൾ പുറത്തേക്ക്, പി പി ദിവ്യക്ക് ജയിലിൽ നിന്ന് മോചനം

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 8, 2024 03:59 PM

#lottery | 70 ലക്ഷം ആർക്ക്? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
Top Stories










GCC News