മലപ്പുറം: (truevisionnews.com)ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബുമായി സംസാരിച്ച് ഭാര്യ.
38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോൺ ഓണായത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് പറഞ്ഞതെന്നും ബന്ധു പറഞ്ഞു.
താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്റിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് പറഞ്ഞു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി.
കേരളത്തിന് പുറത്തുള്ള പ്രദേശത്ത് നിന്നാണ് ചാലിബ് സംസാരിച്ചതെന്നാണ് കുടുംബം പറയുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ മറ്റ് ഭാഷയിൽ നിരവധി പേർ സംസാരിക്കുന്നത് കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു.
ഫോണിൽ വിളിച്ച ശേഷം ഭാര്യയോട് മാത്രമാണ് സംസാരിച്ചത്. ബന്ധു പ്രദീപ് ഫോൺ വാങ്ങി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കോൾ കട്ടാക്കുകയായിരുന്നു,.
ഒറ്റയ്ക്ക് മാറി നിൽക്കേണ്ട സാഹചര്യമില്ലെന്നും ഫോണ് ഉപയോഗിക്കുന്നത് മറ്റൊരാളെന്ന് സംശയമുണ്ടെന്നും ചാലിബിന്റെ ബന്ധു പ്രദീപ് നേരത്തെ പറഞ്ഞിരുന്നു. ഫോണ് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും വീണ്ടും ഓണായിയെന്നും
രാവിലെ 07.15 ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കിയെന്നും പ്രദീപ് പറഞ്ഞു.
#After #38 #hours #phone #turned #tehsildar #called #wife #Crucial #turning #point