#fraud | സി.ബി.ഐ.യില്‍ നിന്നെന്നെ വ്യാജേന 1.65 കോടിയുടെ വൻ തട്ടിപ്പ്; എട്ട് പ്രതികൾ പിടിയിൽ

#fraud | സി.ബി.ഐ.യില്‍ നിന്നെന്നെ വ്യാജേന 1.65 കോടിയുടെ വൻ തട്ടിപ്പ്; എട്ട് പ്രതികൾ പിടിയിൽ
Nov 8, 2024 08:51 AM | By Jain Rosviya

കണ്ണൂര്‍: (truevisionnews.com)സി.ബി.ഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസിലെ പ്രതികള്‍ വന്‍ തട്ടിപ്പ് സംഘാംഗങ്ങളെന്ന് സൈബര്‍ ക്രൈം പോലീസ്.

കേസില്‍ എട്ട് പ്രതികളെ പിടിക്കാനായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറഞ്ഞു.

ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷര്‍ ഖാനെ കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതികള്‍ കശ്മീര്‍ സ്വദേശികളായ മൂമിന്‍ നാസര്‍, ഫായിസ് അലി എന്നിവര്‍ കശ്മീര്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായി പോലീസ് പറയുന്നു.

പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നു മാത്രം 118-ഓളം തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഗുജറാത്തിലെ രേഷ്മ ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്.

പരാതിക്കാരിയെ ക്രെഡിറ്റ് കാര്‍ഡ് മേധാവിയാണെന്ന് ആദ്യം വിശ്വസിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ അടക്കാന്‍ വീഴ്ച വന്നിട്ടുണ്ടെന്നും പറഞ്ഞു.

തുടര്‍ന്ന് സി.ബി.ഐ.യില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് എസ്.ഐ. ടി. പ്രജീഷ്, എ.എസ്.ഐ. ജ്യോതി, സി.പി.ഒ. കെ. സുനില്‍ എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.

#1.65 #Crore #fraud #from #CBI #Eight #accused #under #arrest

Next TV

Related Stories
#train | കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Nov 8, 2024 12:17 PM

#train | കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ്...

Read More >>
#nnkrishnadas |  ട്രോളി വിവാദം അനാവശ്യം, ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത് - എന്‍എന്‍ കൃഷ്ണദാസ്

Nov 8, 2024 12:10 PM

#nnkrishnadas | ട്രോളി വിവാദം അനാവശ്യം, ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത് - എന്‍എന്‍ കൃഷ്ണദാസ്

മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട്...

Read More >>
#PPDivya | ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട്- പി.പി ദിവ്യയുടെ അഭിഭാഷകൻ

Nov 8, 2024 12:09 PM

#PPDivya | ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട്- പി.പി ദിവ്യയുടെ അഭിഭാഷകൻ

പി.പി. ദിവ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് ജാമ്യം നൽകിക്കൊണ്ടുള്ള വിധി. ഇത് നിയമപോരാട്ടത്തിന് പുതിയ മുഖം...

Read More >>
#NaveenBabu | ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്റെ ഭാര്യ മഞ്ജുഷ

Nov 8, 2024 12:04 PM

#NaveenBabu | ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്റെ ഭാര്യ മഞ്ജുഷ

കെ. ​ന​വീ​ൻ​ബാ​ബു കൈ​ക്കൂ​ലി ​കൈ​പ്പ​റ്റി​യെ​ന്ന് ആ​വ​ർ​ത്തി​ക്കുകയാണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ദിവ്യ...

Read More >>
#liquor | മാഹി മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Nov 8, 2024 11:56 AM

#liquor | മാഹി മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

അഴിയൂർ മൂന്നാം ഗെയ്റ്റിൽ വെച്ചാണ് പ്രതിയെ മദ്യവുമായി പിടികൂടിയത്....

Read More >>
#KeralaPolice | ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

Nov 8, 2024 11:39 AM

#KeralaPolice | ‘കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്’; മുന്നറിയിപ്പുമായി കേരള പൊലീസ്

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും...

Read More >>
Top Stories