മാഹി :(truevisionnews.com) മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞുവീണു മരിച്ചു.
മാഹി കുഞ്ഞിപ്പള്ളി വി കെ ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിക്കായിരുന്നു മകളുടെ നിക്കാഹ് നടക്കേണ്ടിയിരുന്നത്.
കണ്ണൂരിൽ നിന്നും വരനും ബന്ധുക്കളും എത്താൻ അരമണിക്കൂർ വൈകിയിരുന്നു. വരനും ആൾക്കാരും വീട്ടിൽ എത്തി സ്വീകരിക്കുന്നതിനിടയിൽ ഫസൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#father #collapsed #died #moments #before #his #daughter's #Nikah.