കണ്ണൂർ: (truevisionnews.com) വാട്സ്ആപ് വഴി സി.ബി.ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി പിടിയിൽ.
സൂറത്തിലെ മുഹമ്മദ് മുദ്ദഷർ ഖാനെയാണ് കണ്ണൂർസിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡാണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ ഡ്യൂ ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് പരാതിക്കാരിയെ വാട്സ്ആപ് വഴി സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് സമീപിക്കുകയും ചെയ്തു.
പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പരാതിക്കാരി അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പലതവണകളായി പണം വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#CBI #threatened #through #WhatsApp #Youngman #arrested #defrauding #Kannur #native #crore