#sentenced | വീട്ടുമുറ്റത്ത് തുപ്പിയതിന് സ്ത്രീയെ അസഭ്യംപറഞ്ഞു, വസ്ത്രങ്ങള്‍ കീറി; യുവാവിന് 23 വര്‍ഷം ശിക്ഷ

#sentenced | വീട്ടുമുറ്റത്ത് തുപ്പിയതിന് സ്ത്രീയെ അസഭ്യംപറഞ്ഞു, വസ്ത്രങ്ങള്‍ കീറി; യുവാവിന് 23 വര്‍ഷം ശിക്ഷ
Nov 7, 2024 09:09 AM | By VIPIN P V

മഞ്ചേരി : (truevisionnews.com) പട്ടികജാതിക്കാരിയായ വീട്ടമ്മയെ മർദിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വർഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ.

തിരൂർ തലക്കടത്തൂർ പി.എച്ച്. റോഡിൽ പന്ത്രോളി രാജേന്ദ്രപ്രസാദിനെയാണ് (30) മഞ്ചേരി എസ്.സി.എസ്.ടി. സ്പെഷ്യൽ കോടതി ജഡ്ജി എം.സി. ജയരാജ് ശിക്ഷിച്ചത്.

2019 സെപ്റ്റംബർ 25-ന് തലക്കടത്തൂരിലായിരുന്നു കേസിനാസ്പദമായ സംഭവം.

വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്കു തുപ്പിയത് തന്നെ അപമാനിക്കാനാണെന്ന് ആരോപിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി, പരാതിക്കാരിയെ മർദിക്കുകയും അസഭ്യംപറയുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ 17 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു.

14 രേഖകളും ഹാജരാക്കി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

#Woman #abused #clothes #torn #spitting #backyard #youth #sentenced #years

Next TV

Related Stories
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
#Kozhikodedistrictschoolkalolsavam2024 |  നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

Nov 22, 2024 09:05 PM

#Kozhikodedistrictschoolkalolsavam2024 | നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

ഓട്ടംതുള്ളലിനെ കുന്നോളം സ്നേഹിച്ച്, ആഗ്രഹിച്ച് കലോത്സവ വേദിയിലെത്തിയ ഹരിനാരായണനും അധ്യാപകരും രക്ഷിതാക്കളും ഇക്കുറി സന്തോഷത്തോടെ...

Read More >>
Top Stories