#RahulMamkootathil | ‘ജനം വിലയിരുത്തട്ടെ; നീച ശക്തികളെ അതിജീവിക്കാനും നേരിടാനുമുള്ള കരുത്തുണ്ട്’ - രാഹുൽ മാങ്കൂട്ടത്തിൽ

#RahulMamkootathil | ‘ജനം വിലയിരുത്തട്ടെ; നീച ശക്തികളെ അതിജീവിക്കാനും നേരിടാനുമുള്ള കരുത്തുണ്ട്’ - രാഹുൽ മാങ്കൂട്ടത്തിൽ
Nov 6, 2024 07:38 AM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍.

സിപിഎമ്മിന്‍റെ ആരോപണങ്ങള്‍ പൊളിഞ്ഞു. തിന്മകൾക്കെതിരായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. അതിനെ അതിജീവിക്കാനും നേരിടാനുമുള്ള കരുത്തുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു സാധാരണ പരിശോധനയെ നിന്ദ്യവും നീചവുമായി അധിക്ഷേപിക്കാൻ നടത്തിയ ശ്രമങ്ങളാണ് നടന്നത്. ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെ എന്നും രാഹുല്‍ കോഴിക്കോട് പറഞ്ഞു.

പാലക്കാട്ടെ ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അവര്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎം, ബിജെപി നേതാക്കളുടെ മുറികളിലും പൊലീസ് പരിശോധന നടത്തി.

തനിക്കെതിരായ പരാതിയിലാണ് പരിശോധനയെങ്കില്‍ അവരുടെ മുറി പരിശോധിച്ചത് എന്തിനാണെന്നും സിപിഎമ്മും ബിജെപിയും ഒറ്റപ്പാര്‍ട്ടിയായാണ് ഇന്നലെ പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന പരാതിയിലാണ് പൊലീസ് അസാധാരണ നീക്കം നടത്തിയത്. യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളില്‍ രാത്രിയോടെ പൊലീസ് പരിശോധനയ്ക്ക് എത്തുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ് നീക്കം.

#Let #people #judge #strength #survive #face #evil #forces #RahulMamkootathil

Next TV

Related Stories
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
#accident |  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

Dec 2, 2024 11:54 AM

#accident | സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനി അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരിച്ചത്...

Read More >>
Top Stories

Entertainment News