#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ
Nov 5, 2024 10:30 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി.

കോഴിക്കോട് ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.

കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ 'അതിവേഗം ഡെലിവറി' നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്.

എൻ ഐ ടി പരിസരത്തും കട്ടാങ്ങലിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും കുന്ദമംഗലം എസ്‌ ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനാണ് എം ഡി എം എ വില്‍പനക്കിറങ്ങിയത്.

ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ എന്‍ ഐ ടി, കട്ടാങ്ങല്‍ ഭാഗത്ത് റോഡരികില്‍ നില്‍ക്കാന്‍ പറഞ്ഞ് ബൈക്കിലോ, കാറിലോ അതിവേഗത്തില്‍ എത്തി മയക്കുമരുന്ന് കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത്.

കൂടുതല്‍ സംഘാംഗങ്ങളെ പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡന്‍സാഫ് എസ്‌ ഐ അബ്ദു റഹ്‌മാന്‍ കെ, ടീം അംഗങ്ങളായ അനീഷ് മൂസ്സേന്‍ വീട്, അഖിലേഷ് കെ, സരുണ്‍ കുമാര്‍ പി കെ, ലതീഷ് എം കെ, ഷിനോജ് എം, അതുല്‍ ഇ വി, അഭിജിത്ത് പി, ദിനീഷ് പികെ, മുഹമ്മദ് മഷ്ഹൂര്‍ കെ എം, കുന്ദമംഗലം സ്റ്റേഷനിലെ എസ്‌ ഐ ബാലക്യഷ്ണന്‍, എ എസ്‌ ഐ ലീന, ബിജേഷ്, ബിജു, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

#MDMA #sales #among #students #Youth #youngman #Kozhikode #arrested

Next TV

Related Stories
 #train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

Nov 5, 2024 11:03 PM

#train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന്...

Read More >>
#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

Nov 5, 2024 10:59 PM

#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 1500-ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങള്‍...

Read More >>
#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

Nov 5, 2024 10:26 PM

#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ്...

Read More >>
#accident |  ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Nov 5, 2024 10:07 PM

#accident | ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സുധീഷിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

Nov 5, 2024 10:02 PM

#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

ഭൗതിക ശരീരം വിമാനമാർഗ്ഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ...

Read More >>
Top Stories