#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
Nov 5, 2024 10:26 PM | By VIPIN P V

കൊച്ചി: (truevisionnews.com) തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യുവിനെ (49) മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്.

സിങ്കപ്പൂരിലും ജര്‍മനിയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് ഏഴുലക്ഷത്തോളം രൂപയാണ് ഷൈനി തട്ടിയെടുത്തത്.

മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഷൈനി പണം വാങ്ങിയത്.

ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിന് സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

#extortedmoney #offering #employment #visas #woman #arrested

Next TV

Related Stories
 #train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

Nov 5, 2024 11:03 PM

#train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന്...

Read More >>
#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

Nov 5, 2024 10:59 PM

#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 1500-ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങള്‍...

Read More >>
#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

Nov 5, 2024 10:30 PM

#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനാണ് എം ഡി എം എ...

Read More >>
#accident |  ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Nov 5, 2024 10:07 PM

#accident | ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സുധീഷിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍...

Read More >>
#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

Nov 5, 2024 10:02 PM

#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

ഭൗതിക ശരീരം വിമാനമാർഗ്ഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ...

Read More >>
Top Stories