#crime | സഹോദരി ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയിൽ വെച്ച് 24-കാരൻ

#crime | സഹോദരി ഭർത്താവിനെ കൊലപ്പെടുത്തി,  മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയിൽ വെച്ച്  24-കാരൻ
Nov 5, 2024 04:52 PM | By Susmitha Surendran

ന്യൂഡൽ​ഹി: (truevisionnews.com) സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പായയില്‍പ്പൊതിഞ്ഞ് മുറിയിൽ വെയ്ക്കുകയും കൊലപാതക വിവരം പോലീസിനെ അറിയിക്കുകയും ചെയ്ത് 24-കാരൻ.

ഈസ്റ്റ് ഡൽഹിയിലെ ഖിച്രിപൂരിലാണ് സംഭവം. മനീഷ് കുമാർ എന്ന ചെറുപ്പക്കാരനാണ് സഹോദരീ ഭർത്താവ് അഭിഷേക് എന്ന ഹലാനെ കൊലപ്പെടുത്തിയത്.

നവംബർ രണ്ടിനാണ് സംഭവം. മനീഷ് കുമാറിന്റെ സഹോദരി കോമളും അഭിഷേകും രണ്ടുവർഷം മുൻപ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത്. എന്നാൽ വിവാഹശേഷം പണവും മറ്റുപലകാര്യങ്ങളും ആവശ്യപ്പെട്ട് കോമളിനെ ഉപദ്രവിക്കാൻ ആരംഭിച്ചു.

ശാരീരികമായ ഉപദ്രവം കൂടിയതോടെ കോമൾ തിരികെ വീട്ടിലേക്ക് വന്നു. സംഭവദിവസം കോമളിനെ അന്വേഷിച്ച് മദ്യപിച്ച് അഭിഷേക് വീട്ടിലെത്തി.

ഒപ്പം പോകില്ലെന്ന് കോമൾ പറഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് എല്ലാവരേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ സംഘട്ടനത്തിൽ മനീഷ് അഭിഷേകിന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയും കത്തികൊണ്ട് പലതവണ കുത്തിയെന്നും ഡി.സി.പി അപൂർവ ​ഗുപ്ത പറഞ്ഞു.

സംഭവത്തേക്കുറിച്ച് രാവിലെ പത്തരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഖിച്രിപൂരിലെ എട്ടാം നമ്പർ ബ്ലോക്കിൽ സംഘട്ടനം നടക്കുന്നുവെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്.

തുടർന്ന് ഇവിടെയെത്തിയ പോലീസ്, കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അടുക്കളയിൽനിന്നാണ് വിളി വന്നതെന്ന് തിരിച്ചറിഞ്ഞു. പുറത്തുനിന്നുപൂട്ടിയ മുറി തകർത്ത് അകത്തുകയറിയ പോലീസ് കണ്ടത് രക്തപ്രളയമായിരുന്നു. മരിച്ച അഭിഷേകിന്റെ കഴുത്തിനും തലയ്ക്കുമാണ് പരിക്കുകളുള്ളതെന്നും പോലീസ് വ്യക്തമാക്കി.

മനീഷിനൊപ്പം മുകേഷ് കുമാർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. മുകേഷും അഭിഷേകിനെ മർദിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. രണ്ടുപേരും ചേർന്നാണ് അഭിഷേകിന്റെ മൃതദേഹം പായിൽപ്പൊതിഞ്ഞതെന്നും മൃതശരീരം എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഡി.സി.പി വ്യക്തമാക്കി.

മുകേഷാണ് മുറി പുറത്തുനിന്ന് പൂട്ടി താക്കോലുമായി പോയതെന്നും ഡി.സി.പി അറിയിച്ചു. കൃത്യം നടന്നയിടത്തുനിന്ന് രക്തംപുരണ്ട ആയുധവും വസ്ത്രങ്ങളും വലിയ കല്ലും പായയും ബെഡ്ഷീറ്റും കണ്ടെടുത്തിട്ടുണ്ട്.

കുമാറിനൊപ്പം ഈ വീട്ടിലാണ് സഹോദരിമാരായ കോമളും പായലും പിതാവ് സാന്ത് റാമും മാതാവ് സീമയും കഴിഞ്ഞുവന്നിരുന്നത്.



#24year #old #man #killed #his #sisterin #law #wrapped #body #mat #kept #room

Next TV

Related Stories
#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

Dec 12, 2024 01:29 PM

#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

ഈ ത‌‌ർക്കത്തിനിടയിൽ താൻ ഈ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് മകൻ്റെ...

Read More >>
#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്

Dec 8, 2024 08:10 AM

#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്

ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതിയായ ഭായ്റാല്‍ പൊലീസിനോട് കുറ്റസമ്മതം...

Read More >>
#Crime | അതിദാരുണം; കാമുകിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; അമ്മയെ കൊലപ്പെടുത്തി 20-കാരനായ മകന്‍

Dec 7, 2024 02:55 PM

#Crime | അതിദാരുണം; കാമുകിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; അമ്മയെ കൊലപ്പെടുത്തി 20-കാരനായ മകന്‍

ഏറെക്കാലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും യുവാവ് അമ്മയോട് വെളിപ്പെടുത്തി. എന്നാല്‍, സുലോചന വിവാഹത്തിന്...

Read More >>
#crime |   രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി

Dec 7, 2024 12:53 PM

#crime | രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി

ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഷാഹ്ദര ജില്ലയിലെ ഫരാഷ് ബസാര്‍ ഭാഗത്താണ്...

Read More >>
#crime |  ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Dec 5, 2024 07:05 PM

#crime | ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം....

Read More >>
Top Stories