#death | യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു

#death | യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു
Nov 4, 2024 09:47 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രൻ (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം.

അറവക്കാടുള്ള സ്വകാര്യ വളപ്പിൽ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്.

ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തിൽ യന്ത്രവാൾ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു.

ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൂലിപ്പണിക്കും മാങ്ങ പറിക്കുന്നതിനും പോയിരുന്ന ചന്ദ്രൻ കുറച്ചു കാലമായി മരപ്പണി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആശാ വർക്കറായ ശ്രീദേവി. മക്കൾ: അഞ്ജു, അജിത്ത്. മരുമകൻ: അനൂപ്.

#worker #died #with #machine #sword #his #body.

Next TV

Related Stories
#Kalladikodeaccident | കല്ലടിക്കോട് അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു വാഹനം ഇടിച്ചുവെന്ന് ആർടിഒ

Dec 12, 2024 07:54 PM

#Kalladikodeaccident | കല്ലടിക്കോട് അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു വാഹനം ഇടിച്ചുവെന്ന് ആർടിഒ

ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി...

Read More >>
#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Dec 12, 2024 07:51 PM

#firerescue | നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ്...

Read More >>
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
Top Stories