#USelection | വോട്ടെടുപ്പ് നാളെ; സുരക്ഷാ ആശങ്കയിൽ യു.എസ്, സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന് മുന്‍തൂക്കം

#USelection | വോട്ടെടുപ്പ് നാളെ; സുരക്ഷാ ആശങ്കയിൽ യു.എസ്, സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന് മുന്‍തൂക്കം
Nov 4, 2024 09:13 AM | By Jain Rosviya

വാഷിംഗ്ടണ്‍: (truevisionnews.com)അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ . ഇതുവരെ 44 ശതമാനം പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തി.

അവസാന ദിനങ്ങളിൽ ഏഴ് സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഡൊണാൾഡ് ട്രംപും കമല ഹാരിസും പ്രചാരണം നടത്തുന്നത്.

ഷിഗൺ, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ്‌ ട്രംപിന്‍റെ ക്യാമ്പയിൻ. കമല മിഷിഗൺ, ജോർജിയ, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങും.

270 അല്ലെങ്കിൽ അതിൽ കൂടുതൽ ഇലക്‌ടറൽ വോട്ട്‌ ലഭിക്കുന്ന സ്ഥാനാർഥിയാണ്‌ വൈറ്റ്‌ഹൗസിൽ എത്തുക.

നിലവിലെ സ്ഥിതിയനുസരിച്ച്‌ കമലയ്‌ക്ക്‌ 226ഉം ട്രംപിന്‌ 219ഉം ഇലക്‌ടറൽ വോട്ടുകൾ ഉറപ്പാണ്‌. വിജയം ഉറപ്പിക്കാൻ കമലയ്‌ക്ക്‌ 44 അധിക ഇലക്‌ടറൽ വോട്ടുകളും ട്രംപിന്‌ 51 അധിക ഇലക്‌ടറൽ വോട്ടുകളും സമാഹരിക്കണം.

സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ഗർഭഛിദ്രവുമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ.

#Poll #tomorrow #trump #leads #US #swing #states #security #concerns

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories