#setc | കോളേജ് അധ്യാപികയായ കോഴിക്കോട് സ്വദേശിനിയെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവം: അന്വേഷണം തുടങ്ങി എസ്ഇടിസി

#setc | കോളേജ് അധ്യാപികയായ കോഴിക്കോട് സ്വദേശിനിയെ  രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവം: അന്വേഷണം തുടങ്ങി എസ്ഇടിസി
Nov 3, 2024 11:39 AM | By Susmitha Surendran

ചെന്നൈ : (truevisionnews.com) സർക്കാർ ബസിൽ യാത്ര ചെയ്തിരുന്ന മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു.

യുവതിയുടെ പരാതിയിലാണു നടപടി. ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളജിൽ അധ്യാപികയായ കോഴിക്കോട് സ്വദേശിനിക്കാണു ദുരനുഭവം ഉണ്ടായത്.

ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള എസ്ഇടിസി ബസിൽ യാത്ര ചെയ്ത തന്നോടു തുടക്കം മുതൽ ജീവനക്കാർ മോശമായാണു പെരുമാറിയതെന്ന് യുവതി പറയുന്നു.

420 രൂപയാണു ടിക്കറ്റ് നിരക്കെങ്കിലും ചില്ലറയില്ലാത്തതിനാൽ 500 രൂപയാണു നൽകിയത്. എന്നാൽ കൃത്യം തുക വേണമെന്ന് ആവശ്യപ്പെട്ട് കണ്ടക്ടർ പരുഷമായി പെരുമാറി.

അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കോളജിനു സമീപം ഇറക്കണമെന്ന് തുടർച്ചയായി അഭ്യർഥിച്ചെങ്കിലും കണ്ടക്ടറും ഡ്രൈവറും സമ്മതിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

വൈകിട്ട് 6 കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒറ്റയ്ക്കു സുരക്ഷിതമായി നടക്കാൻ പറ്റാത്ത സ്ഥലത്താണ് അർധരാത്രി ഇറക്കിവിട്ടതെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടം പോലെ ചെയ്തോ എന്നു പറഞ്ഞു െവല്ലുവിളിച്ചതായും യുവതി പറയുന്നു.

ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എസ്ഇടിസി എംഡി ആർ.മോഹൻ പറഞ്ഞു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്ന് ജീവനക്കാർക്കു നിർദേശം നൽകിയതായും അറിയിച്ചു.

ചില്ലറ പ്രശ്നം ഒഴിവാക്കുന്നതിന് യുപിഐ, കാർഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Kozhikode #native #Kozhikode #dropped #road #night #SETC #started #investigation

Next TV

Related Stories
#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച  വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

Nov 24, 2024 08:42 AM

#Manipur | മണിപ്പൂരിൽ അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ട ,ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിന്

യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനായിരിക്കുമെന്നുംയൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ്...

Read More >>
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
 #Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

Nov 23, 2024 09:29 AM

#Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും...

Read More >>
#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ  ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Nov 23, 2024 09:29 AM

#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം...

Read More >>
#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

Nov 23, 2024 08:45 AM

#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 34 സീറ്റുകളിൽ...

Read More >>
Top Stories