(truevisionnews.com)ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാർട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി.
പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കും. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നായിരുന്നു സന്ദീപിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരില്‍ വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു.
സന്ദീപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. ഇതിന് പിന്നാലെയാണ് സന്ദീപ് ബിജെപി വിടില്ലെന്ന വാർത്ത പുറത്തുവരുന്നത്. പാർട്ടി നേതാക്കൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ട്.
ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്നായിരുന്നു സന്ദീപിന്റെ നിലപാട്. മണ്ഡലം കണ്‍വെന്‍ഷനില്‍ വച്ച് പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ മുന്നില്‍ വച്ച് തന്നെ ഒരു ബിജെപി നേതാവ് ഇറക്കിവിട്ടെന്ന് സന്ദീപ് വാര്യരുടെ പരാതി ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടന്നത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരന്‍ ആയിരുന്നു.
വേദിയില്‍ രണ്ട് റോയില്‍ കൃഷ്ണദാസ്, വി മുരളീധരന്‍, തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടയുള്ള നേതാക്കള്‍ ഇരുന്നിരുന്നു.
എന്നാല്‍ സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. കണ്‍വന്‍ഷനില്‍ വേണ്ട പ്രാധാന്യം കിട്ടിയില്ല, അപ്രധാനമായ ചില നേതാക്കള്‍ക്ക് വേദിയില്‍ സീറ്റ് നല്‍കിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ ആ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
#SandeepWarrier #will #not #leave #party #BJP #leadership #communicated