#shotdeath | എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്

#shotdeath | എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്
Nov 3, 2024 08:54 AM | By Jain Rosviya

ഇംഫാല്‍: (truevisionnews.com)മണിപ്പൂരില്‍ എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനാണ് കൊല്ലപ്പെട്ടത്.

ജിരിബാം ജില്ലയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലാണ് സംഭവം. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ബിക്രംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ഔട്ട്‌പോസ്റ്റിലെത്തിയ ബിക്രംജിത്ത് ഷാജഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഷാജഹന്‍ കസേരയിലിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍വീസ് റിവോള്‍വർ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്.

പരിക്കേറ്റ ഷാജഹാനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ചതിന്‌റെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വിഷയങ്ങളാകാമെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം.

എന്നാല്‍ ഇരുവരും തമ്മില്‍ അത്തരത്തില്‍ വാക്കുതര്‍ക്കങ്ങളില്ലെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം നീതി ലഭിക്കുന്നത് വരെ ഷാജഹാന്‌റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോയിന്‌റ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന കലാപങ്ങളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌പോസ്റ്റിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

#SI #shot #dead #by #constable #Police #have #strengthened #security

Next TV

Related Stories
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

Dec 1, 2024 03:50 PM

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ...

Read More >>
Top Stories