മാന്നാര്‍: (truevisionnews.com) മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർത്ഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്.
കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്.
മാന്നാർ മുട്ടേൽ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു വിദ്യാർത്ഥിനിക്കും വീട്ടമ്മക്കും നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്.
പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ.
അടുത്തിടെ മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീര കർഷകനായ സജീവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയത്.
#Four #people #including #student #injured #stray #dog #attack #Mannar #Alappuzha #district.