#KottayilRaju | കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

#KottayilRaju | കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Nov 1, 2024 11:36 AM | By VIPIN P V

കൊല്ലം: (truevisionnews.com) നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ട്വന്റി ഫോർ നൽകിയ വാർത്തയെ തുടർന്നാണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെയുള്ള സാമ്പത്തിക – ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വാർത്ത പുറംലോകമറിഞ്ഞത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം.

ഉപതെരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വിവാദം അവസാനിപ്പിക്കണമെന്ന നിർദ്ദേശവും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.

ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ആവശ്യം അറിയിച്ചപ്പോൾ ലൈംഗിക ചുവയോടെ കോട്ടയിൽ രാജു സംസാരിക്കുകയായിരുന്നു.

ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമെന്നും യുവതി പറയുന്നു.

സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു.

ഇതേസമയം തന്നെയാണ് നഗരസഭ ചെയർമാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന് കാട്ടി കരുനാഗപ്പള്ളിയിലെ സ്വർണ്ണാഭരണക്കയുടമ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയതും.

3 ലക്ഷം രൂപ ചെയർമാൻ ആവശ്യപ്പെട്ടെന്നും. 1 ലക്ഷം നൽകിയെങ്കിലും രസീത് നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

നവകേരള സദസിന് ചെയർമാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നൽകാതെ വന്നതോടെ ഭീഷണിയായെന്നും പരാതിയിൽ നിന്ന് വ്യക്തമാണ്.

#crimebranch #investigate #sexualharassment #complaint #KottayilRaju

Next TV

Related Stories
#arrest | ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ

Nov 1, 2024 01:22 PM

#arrest | ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയിൽ

അപരിചിതനായ ഒരാൾ ക്ഷേത്ര മതിൽക്കെട്ടിനകത്ത് പതുങ്ങി നിൽക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം...

Read More >>
#theft | കോഴിക്കോട് കൊയിലാണ്ടി മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Nov 1, 2024 01:18 PM

#theft | കോഴിക്കോട് കൊയിലാണ്ടി മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ചില്ലറ പൈസ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. പൊലീസ് ക്ഷേത്രഭാരവാഹികളെ...

Read More >>
#arrest |  സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല, കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറ്; സ്കൂട്ടർ യാത്രികർ പിടിയിൽ

Nov 1, 2024 01:03 PM

#arrest | സ്കൂ​ട്ട​റി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല, കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറ്; സ്കൂട്ടർ യാത്രികർ പിടിയിൽ

ബ​സ് ഡ്രൈ​വ​റു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രി​ങ്ക​ല്ലു​കൊ​ണ്ട് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ്...

Read More >>
#sureshgopi | കൊടകര കുഴൽപ്പണക്കേസ്;  'സിബിഐയെ വിളിക്കാൻ പറ' മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

Nov 1, 2024 12:26 PM

#sureshgopi | കൊടകര കുഴൽപ്പണക്കേസ്; 'സിബിഐയെ വിളിക്കാൻ പറ' മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

കേസിന്റെ ഉദ്ധാരകർ മാധ്യമപ്രവർത്തകർ ആണെന്നും സിബിഐയെ വിളിക്കുമ്പോൾ സ്വർണക്കടത്തിന്റെ കാര്യവും പറയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ...

Read More >>
#accident | ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു, മൂന്നു യുവാക്കൾ മരിച്ചു

Nov 1, 2024 12:17 PM

#accident | ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു, മൂന്നു യുവാക്കൾ മരിച്ചു

അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം...

Read More >>
Top Stories