#court | ചെലവ് നോക്കേണ്ടത് ഭർത്താവ്; ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിയെ പരിപാലിക്കേണ്ടത് ഭർത്താവെന്ന് ഹൈക്കോടതി

#court | ചെലവ് നോക്കേണ്ടത് ഭർത്താവ്; ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിയെ പരിപാലിക്കേണ്ടത് ഭർത്താവെന്ന് ഹൈക്കോടതി
Nov 1, 2024 11:14 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി.

ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മകൾക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഭാര്യക്ക് നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി തള്ളിയത്.

22,000 രൂപ മാത്രമാണ് തന്‍റെ വരുമാനമെന്നും ആറ് പേർ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇയാൾ കോടതിയെ അറിയിച്ചു. കൂടാതെ, അമ്മക്ക് കുട്ടിയെ പരിപാലിക്കാനുള്ള സാമ്പത്തിക വരുമാനം ഉണ്ടെന്നും ഭർത്താവ് പറഞ്ഞു.

ഭാര്യക്ക്‌ വരുമാനമുള്ള ജോലിയുള്ളത് കുട്ടിയോടുള്ള ഭർത്താവിന്‍റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ഇടക്കാല ചെലവ് നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈകോടതി അറിയിച്ചു.

#court #held #husband #liable #take #care #child #even #wife #income

Next TV

Related Stories
#suspended | 800 ഓളം ആധാർ കാർഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ് പോസ്റ്റ് മാസ്റ്റർ; സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Nov 1, 2024 01:11 PM

#suspended | 800 ഓളം ആധാർ കാർഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ് പോസ്റ്റ് മാസ്റ്റർ; സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നദിയിൽ ഒഴുകി നടന്ന ആധാർ കാർഡുകൾ ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ...

Read More >>
#fire | പടക്കകടയിൽ വൻ തീപിടിത്തം, നിരവധി കടകൾക്ക് നാശനഷ്ടം

Nov 1, 2024 12:43 PM

#fire | പടക്കകടയിൽ വൻ തീപിടിത്തം, നിരവധി കടകൾക്ക് നാശനഷ്ടം

സമീപത്തുണ്ടായിരുന്ന നിരവധി കടകൾക്ക്...

Read More >>
#NarendraModi | 'മലയാളികൾ കഠിനാധ്വാനികൾ'; മലയാളത്തിൽ കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Nov 1, 2024 12:22 PM

#NarendraModi | 'മലയാളികൾ കഠിനാധ്വാനികൾ'; മലയാളത്തിൽ കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു കേരള സംസ്ഥാനം രൂപം...

Read More >>
#shot |  ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

Nov 1, 2024 10:23 AM

#shot | ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

ആകാശിന്റെ ആശിർവാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാൾ കാലിൽ തൊടുകയും ഉടൻ തന്നെ മറ്റേയാൾ വെടി...

Read More >>
#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

Nov 1, 2024 10:20 AM

#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി...

Read More >>
#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

Nov 1, 2024 09:14 AM

#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി​യാ​യ മി​ന്റോ ഹോ​സ്പി​റ്റ​ലി​ൽ...

Read More >>
Top Stories