#arrest | ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

#arrest |  ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ
Oct 31, 2024 10:20 PM | By Athira V

പേരാമ്പ്ര ( കോഴിക്കോട് ) : ( www.truevisionnews.com ) വിൽപ്പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പേരാമ്പ്ര പോലീസിന്റെ പിടിയിൽ. വലിയപറമ്പിൽ മീത്തൽ അജുവിനെയാണ് പോലീസ് പിടികൂടിയത്.

ഇയാളിൽ നിന്നും 22 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്തു. മദ്യം കൊണ്ടുവന്ന ഓട്ടോ പോലീസ് പിടിച്ചെടുത്തു. പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

ഓട്ടോറിക്ഷയിലെ സ്‌പീക്കർ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.

പേരാമ്പ്ര ഡിവൈഎസ്‌പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി സ്ക്വാഡും പേരാമ്പ്ര എസ്.ഐ.ഷമീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് അതിസമർത്ഥമായി മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്ന് കാലങ്ങളായി മദ്യവിൽപന നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പാലേരിയിൽ നിന്നും പരാതികൾ ലഭിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

#Hidden #speaker #cabin #autorickshaw #native #Perampra #arrested #with #22 #liters #Mahi #liquor #brought #sale

Next TV

Related Stories
#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

Nov 1, 2024 06:17 AM

#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ്...

Read More >>
#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

Nov 1, 2024 06:08 AM

#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട്...

Read More >>
#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

Oct 31, 2024 09:58 PM

#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു...

Read More >>
#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Oct 31, 2024 09:17 PM

#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍...

Read More >>
Top Stories










Entertainment News