കോഴിക്കോട്: (truevisionnews.com)കോഴിക്കോട് കുറ്റ്യാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം.
ഇന്നലെ രാവിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപികയെ തെരുവുനായ ആക്രമിച്ചു.
മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിന്നാലെ ഓടുകയും ചെയ്തു. കുറ്റ്യാടിയില്‍ റിവര്‍ റോഡിലും മത്സ്യമാര്‍ക്കറ്റിലുമാണ് നായകള്‍ തമ്പടിക്കുന്നത്.
രാവിലെ ടൗണില്‍ എത്തുന്ന പത്ര ഏജന്റ് മാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും ഇതു കാരണം വളരെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ മാസം ഊരത്ത്, മാവുള്ളചാല്‍, കുളങ്ങരത്താഴ ഭാഗങ്ങളില്‍ നിന്നും 8 പേര്‍ക്കു നായയുടെ കടിയേറ്റിരുന്നു.
#stray #dog #attacked #teacher #Kuttiadi #Kozhikode