#accident | ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

#accident | ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
Oct 31, 2024 04:48 PM | By VIPIN P V

നിലമ്പൂര്‍ (മലപ്പുറം): (truevisionnews.com) ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വയനാട് വൈത്തിരി പൊഴുതന ആറാം മൈലില്‍ പെരിക്കാത്ര വീട്ടില്‍ മോയിന്‍ (83) ആണ് മരിച്ചത്.

മലപ്പുറം പോത്തുകല്ല് വെളുമ്പിയംപാടത്തുള്ള മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.

മോയിനും ബന്ധു ശിഹാബും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ, എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മോയിന്‍, പോത്തുകല്ലിലെ ബന്ധുവീട്ടിലെത്തിയത്. മറ്റു ബന്ധുക്കളുടെ വീടുകളിലെല്ലാം സന്ദര്‍ശിച്ചു വരികയായിരുന്നു.

വ്യാഴാഴ്ച മുണ്ടേരിയില്‍ പോയി തുടര്‍ന്ന് മമ്പാട് പൊങ്ങല്ലൂരിലുള്ള മറ്റൊരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.

ഓട്ടോറിക്ഷയില്‍ മോയിനൊപ്പമുണ്ടായിരുന്ന ബന്ധു കുനിപ്പാല ചീരങ്ങാടന്‍ ശിഹാബ് (42), ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇണ്ണീന്‍കുട്ടി എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

#Autorickshaw #car #collide #accident #tragicend #elderly

Next TV

Related Stories
#Worms  | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

Dec 2, 2024 12:54 PM

#Worms | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

16ാം വാ​ര്‍ഡി​ലു​ള്ള രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​ണ് ബൂ​രി​ക്കൊ​പ്പം ജീ​വ​നു​ള്ള പു​ഴു​വി​നെ കി​ട്ടി​യ​ത്....

Read More >>
#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 12:49 PM

#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി...

Read More >>
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
Top Stories

Entertainment News