#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ  അറസ്റ്റിൽ
Oct 30, 2024 11:27 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്, അഖിൽ, അനുരാഗ് എന്നിവരാണ് പൂവാർ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

തിരുവനന്തപുരം പൂവാറിൽ 28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്.

പൂവാറിൽ വെച്ച് ഈ കുട്ടിയെ ആദർശ് കാണുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

അന്നേ ദിവസം കുട്ടിയുടെ പിറന്നാളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് പിറന്നാൾ സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയത്.

അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്.

പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

#class #student #gangraped #car #three #people #arrested #case

Next TV

Related Stories
#foundbody | കോഴിക്കോട് വടകരയിൽ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

Dec 2, 2024 12:29 PM

#foundbody | കോഴിക്കോട് വടകരയിൽ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

മോന്താൽ പുഴയിൽ പടന്നക്കര ഭാഗത്താണ് മൃതദേഹം...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
#accident |  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

Dec 2, 2024 11:54 AM

#accident | സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനി അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരിച്ചത്...

Read More >>
Top Stories

Entertainment News