കോഴിക്കോട്: (truevisionnews.com) കടയുടമയ്ക്കുനേരേ കത്തിവീശി തമിഴ്‌നാട് സ്വദേശിയുടെ പരാക്രമം. പാളയത്തെ മൊബൈല്‍ഷോപ്പിലെത്തിയ ആളാണ് കടയുടമയ്ക്ക് നേരേ കത്തിവീശി ഭീഷണിപ്പെടുത്തിയത്.
കടയില്‍നിന്ന് വാങ്ങിയ സിംകാര്‍ഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സ്വദേശി എത്തിയത്.
തുടര്‍ന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കൈയിലെ സഞ്ചിയില്‍നിന്ന് കത്തി പുറത്തെടുത്ത് വീശുകയുമായിരുന്നു.
കടയുടമ പിന്നോട്ട് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
#SIM #not #get #range #Kozhikode #mobileshop #owner #attacked #knife