#Sentenced | ഒൻപത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

#Sentenced | ഒൻപത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം
Oct 30, 2024 07:10 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ.

തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം.

ഇത് കൂടാതെ 14 വർഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നിൽവച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്കാണു നൽകേണ്ടത്.

2020–21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാൽ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു.

ഭർത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്.

അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടികളെ അശ്ലീല വിഡിയോകൾ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

നിരന്തര പീഡനത്തിൽ കുട്ടികളുടെ രഹസ്യഭാഗങ്ങളിൽ മുറിവേറ്റു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയൽവാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.

നിലവിൽ ഷെൽട്ടർ ഹോമിലാണു കുട്ടികളുടെ താമസം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.

#six #year #old #girl #molested #front #nine #Year #old #sister #Grandmother #boyfriend #gets #double #life #sentence

Next TV

Related Stories
#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Oct 30, 2024 11:30 PM

#death | കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ഇന്നലെ വൈകീട്ടാണ് മരണപ്പെട്ടത്. സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലില്‍ താമസിച്ച് വരികയായിരുന്നു ഇവരുടെ...

Read More >>
#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ  അറസ്റ്റിൽ

Oct 30, 2024 11:27 PM

#arrest | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ട് പോയി കൂട്ടബലാത്സം​ഗത്തിന് ഇരയായി; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം...

Read More >>
#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

Oct 30, 2024 10:16 PM

#KnifeAttack | സിമ്മിന് റേഞ്ച് കിട്ടുന്നില്ല; കോഴിക്കോട് മൊബൈൽഷോപ്പ് ഉടമയ്ക്കുനേരേ കത്തിവീശി പരാക്രമം

തുടര്‍ന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കൈയിലെ സഞ്ചിയില്‍നിന്ന് കത്തി പുറത്തെടുത്ത്...

Read More >>
#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

Oct 30, 2024 10:10 PM

#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

ഉടനെ എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും...

Read More >>
 #UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

Oct 30, 2024 10:00 PM

#UrbanBank | എട്ട് മണിക്കൂറുകൾക്ക് ശേഷം കുടുംബത്തിന് ആശ്വാസം; ജപ്തി ചെയ്‌ത വീട് തുറന്ന് നൽകി അർബൻ ബാങ്ക് ജീവനക്കാർ

ആലുവ പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനെത്തുടര്‍ന്ന് സീല്‍ ചെയ്ത വാതില്‍...

Read More >>
Top Stories