പാലക്കാട്: (truevisionnews.com) സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാൽ.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതി൪ന്ന നേതാക്കൾക്കെതിരെയാണ് കെസി വേണുഗോപാൽ വിമർശനം ഉന്നയിച്ചത്.
സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതി൪ന്ന നേതാക്കൾ കൂടുതൽ പക്വതയോടെ പെരുമാറണമെന്നും കെസി ആവശ്യപ്പെട്ടു. വ്യക്തി വിദ്വേഷത്തിൻറെ പേരിൽ പാ൪ട്ടിയെ തക൪ക്കരുതെന്നും കെസി നേതാക്കളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയില്ലെന്നും യോഗത്തിൽ ഡിസിസിക്കെതിരെ വിമർശനം ഉയർന്നു. കെപിസിസി സെക്രട്ടറിമാ൪ക്ക് ചുമതലയുണ്ടായിട്ടും ബൂത്ത് പ്രവ൪ത്തനം നി൪ജീവമാണ്.
നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീന൪ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിൽ എം ലിജു അവതരിപ്പിച്ച റിപ്പോ൪ട്ടിൽ വിമർശിക്കുന്നു.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ഡിസിസി നേതാക്കൾക്ക് കെസി വേണുഗോപാൽ നിർദ്ദേശം നൽകി.
#KCVenugopal #criticizes #DCC #leaders #leaking #letter #Criticism #break #candidate #morale