#complaint | ഗുരുതര ആരോപണം: കുത്തിവെപ്പെടുത്ത രോഗിയുടെ ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു; പരാതി നൽകി കുടുംബം

#complaint | ഗുരുതര ആരോപണം: കുത്തിവെപ്പെടുത്ത രോഗിയുടെ ശരീരം തളർന്നു, സംസാരശേഷി നഷ്ടപ്പെട്ടു; പരാതി നൽകി കുടുംബം
Oct 30, 2024 11:10 AM | By VIPIN P V

ആലപ്പുഴ : (truevisionnews.com) മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്.

വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മുയൽ കടിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ശാന്തമ്മ വാക്സിനെടുത്തത്. ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുത്തു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണു.

പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു. 7 ദിവസം വെന്റിലേട്ടറിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപചരണ വിഭാഗത്തിലാണ്.

ശാന്തമ്മയുടെ മകൾ സോണിയ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പരാതി നൽകും.

വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു.

സമ്മത പത്രത്തിൽ ഒപ്പ് വാങ്ങിയാണ് വാക്സിനെടുത്തതെന്നും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്ന് കുടുംബം പറയുന്നു.

എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

#SeriousAllegation #Injected #patient #body #weak #speechless #family #filed #complaint

Next TV

Related Stories
#FacebookPost | ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

Oct 30, 2024 04:14 PM

#FacebookPost | ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

ധീരജിന്റെ പ്രായമുള്ള മക്കളുള്ള അനേകം അച്ഛനമ്മമാര്‍ പാലക്കാടിലുമുണ്ട്. അവരോട് വോട്ട് ചോദിച്ചു പോകുമ്പോഴും ഈ ക്രിമിനല്‍ സംഘത്തെ തന്നെ മുന്നില്‍...

Read More >>
#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

Oct 30, 2024 04:07 PM

#Founddead | ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

പതിവു പോലെ ഇന്നും ജോലിയ്ക്ക് ഇറങ്ങിയതായിരുന്നു സുബ്രഹ്മണ്യൻ. സഹപ്രവർത്തകരായ സനീഷ് എന്നയാളും...

Read More >>
#VDSatheesan | 'കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്; സിബിഐ അന്വേഷണം വേണമെന്ന് വെല്ലുവിളിച്ചിട്ടും ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല'

Oct 30, 2024 03:47 PM

#VDSatheesan | 'കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപിയുടേത്; സിബിഐ അന്വേഷണം വേണമെന്ന് വെല്ലുവിളിച്ചിട്ടും ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല'

കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി...

Read More >>
#KCVenugopal | കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുതെന്നും വിമർശനം

Oct 30, 2024 03:37 PM

#KCVenugopal | കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുതെന്നും വിമർശനം

നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീന൪ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിൽ എം ലിജു അവതരിപ്പിച്ച റിപ്പോ൪ട്ടിൽ...

Read More >>
#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

Oct 30, 2024 02:35 PM

#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി...

Read More >>
Top Stories