#PPDivya | ‘ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളത്: എത്തിയത് എഡിഎമ്മിനെ അപമാനിക്കാൻ', വിധി പകർപ്പ് വിവരങ്ങൾ പുറത്ത്

#PPDivya | ‘ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളത്: എത്തിയത് എഡിഎമ്മിനെ അപമാനിക്കാൻ', വിധി പകർപ്പ് വിവരങ്ങൾ പുറത്ത്
Oct 29, 2024 01:56 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം. ദിവ്യയുടെ പ്രവൃത്തി ​ഗൗരവമുള്ളതാണെന്ന് കോടതി.

യാത്രയയപ്പ് ​യോ​ഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസം​ഗം ‍ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു.

ദിവ്യയ്ക്ക് ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു. ദിവ്യയുടെ നടപടികൾ ആസൂത്രിതം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ​ഗൗരവമുള്ള കേസ് നിൽക്കുന്നതിനാൽ ജാമ്യം നൽകാൻ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഗൗരവമുള്ളതെന്ന് കോടതിയുടെ നിരീക്ഷണം. 38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

പിപി ദിവ്യ സമൂഹത്തിലെ സ്വാധീനം കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. സ്ഥാനമനങ്ങൾ മുൻകൂർ ജാമ്യം അനുവദിക്കാനുള്ള സാധ്യതയല്ലെന്ന് കോടതി വ്യക്തമാക്കി.

ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്.

നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്.

ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം.

#Divya #act #serious #insult #ADM #judgment #copy #information #out

Next TV

Related Stories
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
#fakevideo | വ്യാജ പ്രചരണം; കുറുവ സംഘം നാദാപുരം മേഖലയിൽ വീഡിയോ വ്യാജം, ബോധപൂർവ്വം ഭീതി പരത്താൻ ശ്രമം

Nov 25, 2024 09:16 PM

#fakevideo | വ്യാജ പ്രചരണം; കുറുവ സംഘം നാദാപുരം മേഖലയിൽ വീഡിയോ വ്യാജം, ബോധപൂർവ്വം ഭീതി പരത്താൻ ശ്രമം

വ്യാജ വാർത്തകൾ ഉണ്ടാക്കി സോഷ്യൽ മീഡിയ വഴി സമൂഹത്തിൽ പരിഭ്രാന്തി പടത്തി സന്തോഷിക്കുന്നവരെയാണ് കുറുവ സംഘത്തെക്കാൾ...

Read More >>
#accident | കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 25, 2024 08:49 PM

#accident | കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂളിന് സമീപത്തെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക്...

Read More >>
#Complaint | ആശുപത്രി ക്യാന്റീനിൽ നിന്ന്  വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ട, പരാതി

Nov 25, 2024 08:33 PM

#Complaint | ആശുപത്രി ക്യാന്റീനിൽ നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ട, പരാതി

ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും...

Read More >>
Top Stories